സീതാറാം യെച്ചൂരിയുടെ മാതാവ് അന്തരിച്ചു

Web Desk
0 Min Read

ന്യൂഡല്‍ഹി: സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മാതാവ് കല്പകം യെച്ചൂരി അന്തരിച്ചു. 89 വയസായിരുന്നു.

city exchange


വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഗുരുഗ്രാമിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മൃതദേഹം മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പഠനത്തിനായി ഡല്‍ഹി എയിംസിന് വിട്ടുനല്‍കി.


ഡല്‍ഹിയിലെ ഗുഡ്ഗാവിലായിരുന്നു താമസം. ഭര്‍ത്താവ് പരേതനായ സര്‍വേശ്വര സോമയാജലു.
കല്‍പകത്തിന്റെ മരണത്തില്‍ സി പി എം അനുശോചനം രേഖപ്പെടുത്തി.
ഈ വര്‍ഷമാദ്യമാണ് യെച്ചൂരിയുടെ മകന്‍ ആശിഷ് യെച്ചൂരി കോവിഡ് ബാധിച്ച് മരിച്ചത്.

Share This Article
Leave a Comment
error: Content is protected !!