അറബിക് ടാലന്റ് ടെസ്റ്റ് മാതൃകാപരം: എച്ച് സലാം എം എല്‍ എ

Web Desk
2 Min Read

ആലപ്പുഴ: ഐക്യരാഷ്ട്ര സംഘടന ഔദ്യോഗിക ഭാഷയായി അംഗീകരിച്ച അന്തര്‍ദേശീയ പ്രാധാന്യമുള്ള ഭാഷയാണ് അറബി. അത് പഠിക്കുന്ന വിദ്യാര്‍ഥികളുടെ ഭാഷാ നൈപുണികള്‍ വളര്‍ത്തുന്നതിനായി കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ കഴിഞ്ഞ 15 വര്‍ഷക്കാലമായി നടത്തുന്ന അലിഫ് അറബിക് ടാലന്റ് ടെസ്റ്റ് മഹനീയവും മാതൃകാപരവുമാണെന്ന് എച്ച് സലാം എം എല്‍ എ പറഞ്ഞു. ആലപ്പുഴയില്‍ കെ എ ടി എഫ് സംസ്ഥാന അലിഫ് വിങ്ങ് നടത്തിയ അറബിക് ടാലന്റ് ടെസ്റ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

city exchange

ലോക സംസ്‌കൃതിക്കും സാഹിത്യത്തിനും കലക്കും വിജ്ഞാനീയങ്ങള്‍ക്കും അനുപമമായ സംഭാവനകള്‍ നല്‍കിയ ഭാഷയാണ് അറബിയെന്നും അറബി ഭാഷ പഠനം പ്രോത്സാഹിപ്പിക്കപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ എ ടി എഫ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് എം ടി സൈനുല്‍ ആബിദീന്‍ അധ്യക്ഷത വഹിച്ചു.

ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ വിജയിച്ച വിദ്യാര്‍ഥികള്‍ക്കുള്ള കരുവള്ളി മുഹമ്മദ് മൗലവി മെമ്മോറിയല്‍ ട്രോഫിയും ക്യാഷ് അവാര്‍ഡും സംസ്ഥാന ജനറല്‍ എം എ ലത്തീഫ് വിതരണം ചെയ്തു. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ വിജയിച്ച വിദ്യാര്‍ഥികള്‍ക്കുള്ള പി കെ അഹമ്മദലി മൗലവി മെമ്മോറിയല്‍ ട്രോഫിയും ക്യാഷ് അവാര്‍ഡും സംസ്ഥാന ട്രഷറര്‍ മാഹിന്‍ ബാഖവി വിതരണം ചെയ്തു.

പ്രൈമറി വിഭാഗത്തില്‍ വിജയിച്ച വിദ്യാര്‍ഥികള്‍ക്കുള്ള കൊളത്തൂര്‍ ടി മുഹമ്മദ് മൗലവി മെമ്മോറിയല്‍ ട്രോഫിയും ക്യാഷ് അവാര്‍ഡും സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി എ പി ബഷീര്‍ വിതരണം ചെയ്തു. അലിഫ് സംസ്ഥാന ചെയര്‍മാന്‍ സി എച്ച് ഫാറൂഖ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.

- Advertisement -
Ad image

മത്സരാര്‍ഥികള്‍ക്കുള്ള ഉപഹാരങ്ങള്‍ സംസ്ഥാന സെക്രട്ടറി മന്‍സൂര്‍ മാടമ്പാട്ട് വിതരണം ചെയ്തു. അലിഫ് അറബിക് ടാലന്റ് ടെസ്റ്റ് ഫല പ്രഖ്യാപനം സംസ്ഥാന കണ്‍വീനര്‍ ടി സി അബ്ദുല്‍ ലത്തീഫ് പ്രഖ്യാപിച്ചു. സംസ്ഥാനതല അലിഫ് അറബിക് ടാലന്റ് ടെസ്റ്റ് യു പി വിഭാഗത്തില്‍ മുഹമ്മദ് ജസീം പി പി (ജി യു പി എസ് തരുവണ, വയനാട്) ഒന്നാം സ്ഥാനവും
സൈബ കെ കെ (ജി എച്ച് എസ് എസ് ചിറ്റാരിപ്പറമ്പ, കണ്ണൂര്‍) രണ്ടാം സ്ഥാനവും
ദഹാം ഇബ്‌നു ഷാഹിദ് (ജി എച്ച് എസ് എസ് പുതുപ്പറമ്പ, മലപ്പുറം) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ആസിയ മെഹ്‌റിന്‍ (ചോതാവൂര്‍ എച്ച് എസ് എസ് ചമ്പാട്, തലശ്ശേരി), ദില്‍ഫ ടി പി (സി എച്ച് എം എച്ച് എസ് എസ് പൂക്കളത്തൂര്‍ മലപ്പുറം), നജ പി എച്ച് (എം ഇ എസ് എച്ച് എസ് മണ്ണാര്‍ക്കാട് പാലക്കാട്) യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ദിയ ഫാത്തിമ (ചക്കാലിക്കല്‍ എച്ച് എസ് എസ് കോഴിക്കോട്) ഒന്നാം സ്ഥാനവും ജല്‍വ നിഷാനി ടി പി (ജി എച്ച് എസ് എസ് ഇരുമ്പുഴി മലപ്പുറം) രണ്ടാം സ്ഥാനവും റിഷ എന്‍ (ജി ഒ എച്ച് എസ് എസ് എടത്തനാട്ടുകര പാലക്കാട്) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഉമര്‍ ചെറൂപ്പ, ഹംസ കുഴിവേലി, സി എസ് ഷിഹാബുദ്ദീന്‍, മുഹമ്മദ് ഫൈസല്‍, മുഹമ്മദ് ഷരീഫ്, റഷീദ് പാനൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

സംസ്ഥാന സെക്രട്ടറി നൗഷാദ് കോപ്പിലാന്‍ സ്വാഗതവും എം എ റഷീദ് മദനി നന്ദിയും പറഞ്ഞു.

TAGGED:
Share This Article
Leave a Comment
error: Content is protected !!