ആലുവ കെ എസ് ആര്‍ ടി സി നവീകരണത്തിന് ഭരണാനുമതി

Web Desk
2 Min Read

ആലുവ: കെ എസ് ആര്‍ ടി സി ബസ്സ് സ്റ്റാന്‍ഡില്‍ പുതിയ ബസ്സ് സ്റ്റേഷന്‍ കം അമിനിറ്റി സെന്റര്‍ നിര്‍മ്മിക്കുന്നതിന് അന്‍വര്‍ സാദത്ത് എം എല്‍ എയുടെ 2016-17, 2017- 18ലെ ആസ്തി വികസന ഫണ്ടില്‍ നിന്നും അഞ്ചു കോടി എണ്‍പത്തി ഒന്‍പതു ലക്ഷത്തി അറുപതിനായിരം രൂപയും അണ്ടര്‍ഗ്രൗണ്ട് ടാങ്കുകളും സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റും മറ്റനുബന്ധ പ്രവൃത്തികള്‍ക്കുമായി 2020-21 ലെ ആസ്തി വികസന ഫണ്ടില്‍ നിന്നും രണ്ടുകോടി എഴുപത്തിയഞ്ചു ലക്ഷം രൂപയും ഉള്‍പ്പെടെ എട്ടുകോടി എണ്‍പത്തിനാലു ലക്ഷത്തി ആറുപതിനായിരം രൂപ അനുവദിച്ച് ഭരണാനുമതി ലഭിച്ചു.

city exchange

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുവാന്‍ കെ എസ് ആര്‍ ടി സി എം ഡി ബിജു പ്രഭാകറിന്റെ സാന്നിധ്യത്തില്‍ എറണാകുളം ഗസ്റ്റ് ഹൗസില്‍ നടന്ന അവലോകന യോഗത്തില്‍ അന്‍വര്‍ സാദത്ത് എം എല്‍ എ ആലുവ കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡില്‍ ഇനിയും കൂടുതല്‍ പുനരുദ്ധാരണ പ്രവൃത്തികള്‍ പൂര്‍ത്തികരിക്കുന്നതിന് ആവശ്യമായ ഫണ്ട് കെ എസ് ആര്‍ ടി സിയില്‍ നിന്നും അനുവദിക്കണമെന്ന് എം ഡിയോട് യോഗത്തില്‍ ആവശ്യപ്പെട്ടു. തുടര്‍ന്നു ട്രാന്‍സ്പോര്‍ട്ട് വകുപ്പ് മന്ത്രി ആന്റണി രാജുവിനോടും ഈ ആവശ്യം നേരിട്ടറിയിച്ചു.

ഇതിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ പ്രവൃത്തികളുടെ എസ്റ്റിമേറ്റ് തയ്യാറാക്കുവാന്‍ പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടിങ്ങ് എഞ്ചിനീയര്‍ക്ക് കെ എസ് ആര്‍ ടി സി എം ഡി നിര്‍ദ്ദേശം നല്കി. ഇതിനെ തുടര്‍ന്നു തയ്യാറാക്കിയ എസ്റ്റിമേറ്റു പ്രകാരം നിലവില്‍ കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡില്‍ നടക്കുന്ന പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ കൂടാതെ ആവശ്യമായ കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡിന്റെ പുനരുദ്ധാരണം യാര്‍ഡ് ഡെവലപ്പ്മെന്റ് വര്‍ക് വര്‍ക്ക് ഷോപ്പില്‍ നിന്നും പുറത്തേക്കുവിടുന്ന ഡീസലും ഓയിലും കലര്‍ന്ന വെള്ളം ശുദ്ധികരിക്കുന്നതിനുള്ള എഫ്ളുവെന്റ് ട്രീറ്റ്മെന്റ് പ്ലാന്‍ഡ്, ശുദ്ധീകരിച്ച വെള്ളം ഒഴുകുപോകുവാന്‍ ഓടകളും സംരക്ഷണ ഭിത്തികളും നിര്‍മ്മിക്കല്‍, എഫ്ളുവെന് പ്ലാന്റിനാവശ്യമായ അനുബന്ധ മെഷിനറികളും വാര്‍ഷികമെയിന്റനന്‍സ് കോണ്‍ട്രാക്റ്റ് എന്നിവകള്‍ക്കുമായി ആറു കോടി പത്തുലക്ഷത്തി എണ്ണായിരം രൂപയുടെ അനുമതി കെ എസ് ആര്‍ ടി സിയില്‍ നിന്നും ലഭിച്ചതായി അന്‍വര്‍ സാദത്ത് എം എല്‍ എ അറിയിച്ചു.

ഈ പദ്ധതിക്കാവശ്യമായ ടെണ്ടര്‍ നടപടികള്‍ നടത്തി പദ്ധതി പൂര്‍ത്തീകരിക്കുമെന്നും എം എല്‍ എ അറിയിച്ചു. മേല്‍ പ്രവൃത്തികള്‍ക്കായി ഫണ്ടനുവദിച്ച ട്രാന്‍സ്പോര്‍ട്ട് മന്ത്രി ആന്റണി രാജുവിനേയും കെ എസ് ആര്‍ ടി സി എം ഡി ബിജു പ്രഭാകര്‍ നന്ദി അറിയിച്ചതായും എം എല്‍ എ പറഞ്ഞു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!