

കോഴിക്കോട്: വിശ്വാസികളുടെ നിര്‍ബന്ധ ബാധ്യതയായ സകാത്ത് ശേഖരണവും വിനിമയവും ശാസ്ത്രീയവും വ്യവസ്ഥാപിതവുമാക്കി മുസ്ലിം സമുദായത്തെ സ്വാശ്രയരാക്കണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്വ സംസ്ഥാന സമിതിയുടെ നേതൃത്വത്തിലുള്ള സകാത്ത് ഫൗണ്ടേഷന് കേരള സംഘടിപ്പിച്ച ചര്‍ച്ചാ സമ്മേളനം മഹല്ല് നേതൃത്വങ്ങളോടഭ്യര്ഥിച്ചു. സകാത്ത് നല്കാന് ബാധ്യതപ്പെട്ടവരില്‍ നിന്ന് അത് ശേഖരിക്കാനും അര്‍ഹരായവരിലേക്ക് അത് എത്തിക്കുന്നതിനും മത നേതൃത്വങ്ങള്‍ക്ക് ബാധ്യതയുണ്ട്. സകാത്തിനെ യാചനയാക്കി മാറ്റുന്ന സമ്പ്രദായത്തിനെതിരെ പണ്ഡിതന്മാര് സമുദായത്തെ ബോധവത്കരിക്കണമെന്നും ചര്‍ച്ചാ സമ്മേളനം അഭിപ്രായപ്പെട്ടു.

സകാത്ത് ഫൗണ്ടേഷന് കേരള ചെയര്മാന് കെ എം ഹമീദലി അധ്യക്ഷത വഹിച്ചു. കെ എന്‍ എം മര്‍കസുദ്ദഅ്വ സംസ്ഥാന സെക്രട്ടറി പ്രൊഫ. കെ പി സകരിയ്യ ആമുഖഭാഷണം നടത്തി. ഇസ്മയില്‍ കരിയാട് പദ്ധതി വിശദീകരണം നടത്തി. അഡ്വ. ഹനീഫ, അഡ്വ. കെ ആലിക്കോയ, യൂനുസ് കൊളംബോ, നിസാര്‍ കല്ലായി, കെ പി അബ്ദുറഹ്മാന് ഖുബ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
