

കൊച്ചി: അന്താരാഷ്ട്ര വനിതാ ദിനാഘോഷം മാര്‍ച്ച് 8ന് കൊച്ചിയില്‍ നടക്കുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മെട്രോ മാര്‍ട്ടും ഡിസ്ട്രിക്ട് പ്രൊമോഷന്‍ കൗണ്‍സിലും സംയുക്തമായാണ് അന്താരാഷ്ട്ര വനിതാ ദിനാഘോഷം സംഘടിപ്പിക്കുന്നത്.

അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തോടനുബന്ധിച്ച് കൊച്ചി ബോല്‍ഗാട്ടി പാലസില്‍ നിന്നും രാവിലെ ഒന്‍പതിന് ആരംഭിക്കുന്ന വനിതകളുടെ ബൈക്ക് റാലി ഡോ. ലക്ഷ്മി നായര്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. വനിതകളെ വിനോദ സഞ്ചാര മേഖലയിലേക്ക് ആകര്‍ഷിക്കുക എന്ന സന്ദേശവുമായാണ് ബൈക്ക് റാലി സംഘടിപ്പിക്കുന്നത്.

മറൈന്‍ ഡ്രൈവ് ക്ലാസിക് ഇംപീരിയല്‍ ക്രൂയിസില്‍ നടക്കുന്ന അന്താരാഷ്ട്ര വനിതാ ദിനാഘോഷങ്ങളുടെ ഉദ്ഘാടനം എറണാകുളം ജില്ലാ കളക്ടര്‍ എന്‍ എസ് കെ ഉമേഷ് നിര്‍വ്വഹിക്കും. കൊച്ചി കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ കെ എ. ന്‍സിയ അധ്യക്ഷത വഹിക്കും. പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജു നാരായണ സ്വാമി മുഖ്യപ്രഭാഷണം നടത്തും. എക്‌സിക്യൂട്ടീവ് നോളെജ് ലൈന്‍സ് എഡിഷന്റെ പ്രകാശനം കുന്നത്ത്‌നാട് എം എല്‍ എ അഡ്വ. പി വി ശ്രീനിജിന്‍ നിര്‍വ്വഹിക്കും.
കാനറ ബാങ്ക് സീനിയര്‍ മാനേജര്‍ ഷമീന എം പി, കാനറ ബാങ്ക് ഡിവിഷണല്‍ മാനേജര്‍ മൃദുല മോഹന്‍, എറണാകുളം ഡി ടി പി സി സെക്രട്ടറി ലിജോ ജോസഫ്, മെട്രോ മാര്‍ട്ട് മാനേജിംഗ് ഡയറക്ടര്‍ സിജി നായര്‍ എന്നിവര്‍ പങ്കെടുക്കും.
വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച വനിതകളെ ആദരിക്കും. വനിതകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള കടല്‍ യാത്രയും സംഘടിപ്പിക്കുന്നുണ്ട്. ക്ലാസിക് ഇംപീരിയലിന്റെ ആഭിമുഖ്യത്തിലാണ് കടല്‍യാത്ര സംഘടിപ്പിക്കുന്നത്. പ്രമുഖ മ്യൂസിക് ബാന്‍ഡിന്റെ നേതൃത്വത്തില്‍ ഒരുക്കുന്ന സംഗീത വിരുന്നും വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി നടക്കും.
വാര്‍ത്താ സമ്മേളനത്തില്‍ സിജി നായര്‍, നിഷിജിത് കെ ജോണ്‍, ബിനോയ് കൃഷ്ണ, സെബാസ്റ്റ്യന്‍ എ ജെ എന്നിവര്‍ പങ്കെടുത്തു.

