

ആലുവ: അന്‍വര്‍ സാദത്ത് എം എല്‍ എയുടെ വിദ്യാഭ്യാസ പദ്ധതിയായ അലൈവ് പദ്ധതിയോട് അനുബന്ധിച്ച് വിദ്യാര്‍ഥികളെ കേന്ദ്ര സര്‍വകലാശാലകളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച അലൈവ് സി യു ഇ ടി ഹെല്‍പ് ഡെസ്‌കിന് തുടക്കമായി.

സംയോജിത ബിരുദ- ബിരുദാന്തര കോഴ്‌സുകള്‍, അഗ്രികള്‍ച്ചര്‍, മെഡിക്കല്‍ എന്‍ജിനീയറിങ് കോഴ്‌സുകള്‍ തുടങ്ങിയവയ്ക്കുള്ള പ്രവേശനത്തിനായി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി സംഘടിപ്പിക്കുന്ന അഖിലേന്ത്യ പരീക്ഷയാണ് കോമണ്‍ യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ്.

അലൈവ് സി ഇ യു ടി ഗ്രൂപ്പിലേക്ക് ജോയിന്‍ ചെയ്യുവാനും അതോടൊപ്പം പരീക്ഷയ്ക്ക് ഒരുങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് സംശയ ദുരീകരണത്തിനായി 6282171984 എന്ന ഹെല്‍പ് ഡെസ്‌ക് നമ്പറിലേക്ക് ബന്ധപ്പെടാവുന്നതാണ്.
