മള്ഹര്‍ സില്‍വര്‍ ജൂബിലി 19ന് തുടങ്ങും

Web Desk
2 Min Read

കാസര്‍ക്കോട്: ഖാസി ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി പത്താം ഉറൂസും മള്ഹര്‍ സില്‍വര്‍ ജൂബിലിയും 19ന് തുടങ്ങും. 22ന് സമാപിക്കും. അനുബന്ധ പരിപാടികള്‍ തുടങ്ങി.
കാസര്‍കോട് വിവിധ മഹല്ലുകളുടെ ഖാസിയും ആത്മീയ നായകനുമായിരുന്നു ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി.

city exchange

18ന് വൈകിട്ട് 3.30ന് പ്രവാസി സംഗമവും രാത്രി 7ന് മഹ്‌ളറത്തുല്‍ ബദിരിയ്യ ആത്മീയ സംഗമവും നടക്കും. സയ്യിദ് മുത്തുക്കോയ തങ്ങള്‍ കണ്ണവം നേതൃത്വം നല്‍കും.

ഉറൂസിന്റെയും മള്ഹര്‍ സില്‍വര്‍ ജൂബിലിയുടെയും ഔപചാരിക ഉദ്ഘാടനം 19ന് വ്യാഴാഴ്ച വൈകിട്ട് 4.30ന് സമസ്ത കേന്ദ്ര ഉപാധ്യക്ഷന്‍ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ നിര്‍വ്വഹിക്കും. സൈനുല്‍ ഉലമ അബ്ദുല്‍ ഹമീദ് മുസ്ലിയാര്‍ മാണി അധ്യക്ഷത വഹിക്കും. എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുല്‍ ഹകീം അസ്ഹരി മുഖ്യ പ്രഭാഷണം നടത്തും.

രാത്രി 7ന് നടക്കുന്ന സ്വലാത്ത് മജ്‌ലിസിനു സയ്യിദ് ശഹീര്‍ ബുഖാരി, സയ്യിദ് ജലാലുദ്ദീന്‍ ബുഖാരി, സ്വാലിഹ് സഅദി, ഹംസക്കോയ ബാഖവി നേതൃത്വം നല്‍കും.

- Advertisement -
Ad image

20ന് വെള്ളിയാഴ്ച ജുമുഅക്കു ശേഷം സയ്യിദ് അബ്രഹ്മാന്‍ ഇമ്പിച്ചക്കോയ തങ്ങള്‍ ബായാര്‍ അനുസ്മരണ സംഗമത്തിനു നതൃത്വം നല്‍കും. 4.30്‌ന സയ്യിദ് മുഹമ്മദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ടയുടെ നേതൃത്വത്തില്‍ ആത്മീയ സംഗമം ഹദായ നടക്കും. രാത്രി 7ന് ജല്‍സത്തുന്നസീഹ സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ ഉദ്ഘാടനം ചെയ്യും.

21ന് രാവിലെ 10ന് മല്‍ഹരി പണ്ഡിത സംഗമം നടക്കും. 11 മണിക്ക് യുവ പണ്ഡിതര്‍ക്ക് സ്ഥാന വസ്ത്രം സമ്മാനിക്കും. ഉച്ചക്ക് 2ന് പ്രാസ്ഥാനിക സമ്മേളനം സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങളുടെ അധ്യക്ഷതയില്‍ ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്യും.

എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് മുനീര്‍ അഹ്ദല്‍ തങ്ങള്‍, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി രഹ്മതുല്ലഹ് സഖഫി എളമരം പ്രസംഗിക്കും. രാത്രി 7ന് സനദ് ദാന സമ്മേളനം സയ്യിദ് ഷഹീര്‍ ബുഖാരി തങ്ങളുടെ അധ്യക്ഷതയില്‍ സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും.

ഇന്ത്യന്‍ ഗ്രാന്‍ഡ്മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയര്‍ സാനദ് ദാനം നിര്‍വഹിക്കും. 22ന് രാവിലെ ഉറൂസ് സമപനമായി മൗലിദ് പാരായാനവും 10 മണിക്ക് തബറുക് വിതരണവും നടക്കും.

TAGGED:
Share This Article
Leave a Comment
error: Content is protected !!