രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട ജെബി മേത്തര്‍ക്ക് സ്വീകരണം നല്കി

Web Desk
1 Min Read

നെടുമ്പാശ്ശേരി: രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട ജെബി മേത്തര്‍ക്ക് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി. സത്യപ്രതിജ്ഞക്ക് ശേഷം ആദ്യമായി കേരളത്തില്‍ എത്തുകയായിരുന്നു ജെബി മേത്തര്‍.

city exchange

കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ്, കെ എസ് യു പ്രവര്‍ത്തകരുടെ നേതൃത്വതിലായിരുന്നു സ്വീകരണം. ഇന്ത്യന്‍ ജനാധിപത്യത്തിനും മതേതരത്വത്തിനും പൗരാവകാശ സംരക്ഷണത്തിനും വേണ്ടി ശക്തമായി നിലകൊള്ളുമെന്നും ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര- കേരള സര്‍ക്കാരുകളുടെ തെറ്റായ നയങ്ങള്‍ക്കെതിരെയും പോരാടുമെന്നും പറഞ്ഞ ജെബി മേത്തര്‍ ആലുവയുടെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും മുന്‍ഗണന നല്‍കുമെന്നും സ്വീകരണത്തിന് നന്ദി പറഞ്ഞു വിശദമാക്കി.

അന്‍വര്‍ സാദത്ത് എം എല്‍ എ, ആലുവ മുനിസിപ്പല്‍ ചെയര്‍മാന്‍ എം ഒ ജോണ്‍, ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹികളായ എം ജെ ജോമി, പി എന്‍ ഉണ്ണികൃഷ്ണന്‍, പി ബി സുനീര്‍, ബ്ലോക്ക് പ്രസിഡന്റ് കെ എന്‍ കൃഷ്ണകുമാര്‍, യു ഡി എഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ ലത്തീഫ് പൂഴിത്തറ, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ മിനി ഡേവിസ്, ഷീബ രാമചന്ദ്രന്‍, മഹിളാ കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ശ്രീദേവി മധു, കെ എസ് യു നിയോജക മണ്ഡലം പ്രസിഡന്റ് അല്‍ അമീന്‍ അഷറഫ്, പഞ്ചായത്ത് പ്രഡിഡന്റുമാരായ സെബാ മുഹമ്മദലി, ഗ്രേസി ദയനന്ദന്‍, പി വി കുഞ്ഞു, മണ്ഡലം പ്രസിഡന്റുമാരായ പി വി ചന്ദ്രന്‍, കെ കെ ജമാല്‍, സെബാസ്റ്റ്യന്‍ വി വി, സെബാസ്റ്റ്യന്‍ പോള്‍, ഫാസില്‍ ഹുസൈന്‍, ബാബു കൊല്ലംപറമ്പില്‍, ഷംസുദ്ധീന്‍, ദിലീപ് കപ്രശ്ശേരി, ആര്‍ രഹന്‍രാജ്, യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ലിന്റോ പി അന്റു, ജിന്‍ഷാദ്, എ എ അബ്ദുല്‍ റഷീദ്, എം എ ഹാരിസ്, എ കെ ധനേഷ്, ലിനീഷ് വര്‍ഗീസ്, രാജേഷ് പുത്തനങ്ങാടി, മഹിളാ കോണ്‍ഗ്രസ് ജില്ലാ നേതാക്കളായ മുംതാസ് ടീച്ചര്‍, സരള മോഹനന്‍ എന്നിവര്‍ സ്വീകരണത്തിന് നേതൃത്വം നല്‍കി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!