ഹമദ് തുറമുഖത്തു നിന്നും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലേക്ക് ഉള്‍പ്പെടെ പുതിയ സര്‍വീസുകള്‍

Web Desk
1 Min Read

ദോഹ: ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലേയും ചെങ്കടലിലേയും പടിഞ്ഞാറന്‍ മെഡിറ്ററേനിയന്‍ മേഖലയിലെ തുറമുഖങ്ങളിലേക്കും ഹമദ് തുറമുഖത്തു നിന്നും നേരിട്ട് പ്രതിവാര കപ്പലുകള്‍ പ്രഖ്യാപിച്ച് മവാനി ഖത്തര്‍. മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനി (എം എസ് സി)യുമായി ചേര്‍ന്നാണ് മവാനി ഖത്തറിന്റെ പദ്ധതി.

city exchange

ലോകമെമ്പാടുമുള്ള സ്ഥലങ്ങളിലേക്കുള്ള കണക്ഷനുകള്‍ മെച്ചപ്പെടുത്തുന്നതിന് പുതിയ എം എസ് സി ലൈന്‍ സഹായകരമായതിനാല്‍ ഖത്തറിന്റെ കയറ്റുമതി വിപണിയുടെ വര്‍ധിച്ചുവരുന്ന ആവശ്യം നിറവേറ്റാന്‍ പദ്ധതി സഹായിക്കും.

മാരിടൈം കണക്റ്റിവിറ്റി കൂടാതെ പുതിയ ഷിപ്പിംഗ് ലൈന്‍ വേഗത്തിലും ചെലവ് കുറഞ്ഞതുമായ ട്രാന്‍സിറ്റാണ് വാഗ്ദാനം ചെയ്യുന്നത്. മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ തുറമുഖങ്ങളിലൊന്നായ ഹമദ് തുറമുഖത്തിന്റെ സ്ഥാനം 2022ല്‍ ലോകത്ത് എട്ടാമതാണ്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!