അരുണാചലില്‍ ചൈനീസ് ഗ്രാമമെന്ന പെന്റഗണ്‍ റിപ്പോര്‍ട്ടിന് സ്ഥിരീകരണം

Web Desk
1 Min Read

ഗുവാഹത്തി: അരുണാചല്‍ പ്രദേശില്‍ അതിര്‍ത്തി ലംഘിച്ച് ചൈന ഗ്രാമം നിര്‍മിച്ചെന്ന പെന്റഗണിന്റെ റിപ്പോര്‍ട്ടിന് സ്ഥിരീകരണം. അരുണാചല്‍ പ്രദേശിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ് ഇക്കാര്യത്തില്‍ സ്ഥിരീകരണം നടത്തിയത്.

city exchange

സൈനിക ക്യാംപ് കൂടിയായി പ്രവര്‍ത്തിക്കുന്ന അരുണാചലിലെ ചൈനീസ് ഗ്രാമത്തില്‍ നൂറ് വീടുകളാണ് അടങ്ങിയിരിക്കുന്നത്. നിയന്ത്രണരേഖ കടന്ന് ഇന്ത്യയുടെ അധീനതയിലുള്ള നാല് കിലോമീറ്റര്‍ അകത്തേക്കായാണ് ഗ്രാമം സ്ഥിതി ചെയ്യുന്നത്. അരുണാചലിനും ടിബറ്റിനും ഇടയിലുള്ള തര്‍ക്കമേഖലയില്‍ ചൈന കഴിഞ്ഞ വര്‍ഷം നൂറു വീടുകള്‍ നിര്‍മിച്ച് ഗ്രാമം സൃഷ്ടിച്ചതായി യു എസ് പ്രതിരോധ വകുപ്പ് ആസ്ഥാനമായ പെന്റഗണ്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

യു എസ് കോണ്‍ഗ്രസിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇന്ത്യയുമായുള്ള യഥാര്‍ഥ നിയന്ത്രണരേഖയില്‍ ചൈന നടത്തുന്ന കടന്നുകയറ്റങ്ങളെ കുറിച്ച് പരാമര്‍ശിച്ചിരിക്കുന്നത്. കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തി തര്‍ക്കം പരിഹരിക്കാന്‍ ഇന്ത്യയുമായി ചര്‍ച്ചകള്‍ തുടരുമ്പോഴും നിയന്ത്രണരേഖയില്‍ ആധിപത്യം സ്ഥാപിക്കാന്‍ ചൈന ശ്രമിക്കുകയാണെന്നും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!