

ദോഹ: വെര്‍ച്വല്‍ സ്‌കൂള്‍ മാരത്തോണ്‍ ചാംപ്യന്‍ഷിപ്പില്‍ ബിര്‍ള പബ്ലിക്ക് സ്‌കൂള്‍ പത്താം തരം വിദ്യാര്‍ഥി അക്ഷിത് ശരവണ മൂന്നു കിലോമീറ്ററില്‍ ഒന്നാം സ്ഥാനം നേടി. വിദ്യാഭ്യാസ- ഉന്നത വിദ്യാഭ്യാസ മന്ത്രാലയവും ഖത്തര്‍ ഒളിംപിക് കമ്മിറ്റിയും ഖത്തര്‍ സ്‌കൂള്‍ സ്‌പോര്‍ട്‌സ് അസോസിയേഷന്‍ സ്‌കൂള്‍ ഒളിംപിക് പ്രോഗ്രാം സംഘാടക സമിതിയും ചേര്‍ന്നാണ് വെര്‍ച്വല്‍ മാരത്തോണ്‍ സംഘടിപ്പിച്ചത്.

ഖത്തര്‍ ഒളിംപിക് സെന്ററിന്റെ ലുസൈല്‍ ഹാളില്‍ നടന്ന ചടങ്ങില്‍ അക്ഷിത് ശരവണയ്ക്ക് സ്വര്‍ണ മെഡല്‍ സമ്മാനിച്ചു. സ്‌കൂള്‍ അക്കാദമിക് ഡയറക്ടറും പ്രിന്‍സിപ്പലുമായ ഹരിഷ് സന്ദുജ, വൈസ് പ്രിന്‍സിപ്പല്‍ രാജേഷ് പിള്ള, സ്‌കൂള്‍ മാനേജ്‌മെന്റ്, സ്റ്റാഫ്, വിദ്യാര്‍ഥികള്‍ എന്നിവര്‍ അക്ഷിത് ശരവണയെ അനുമോദിച്ചു.
