

ദോഹ: കെ എം സി സി ഖത്തര്‍ സ്റ്റേറ്റ് വുമന്‍സ് വിങ്ങ് സ്ത്രീ ശാക്തീകരണ യജ്ഞത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വിവിധ കര്‍മ്മ പരിശീലന പരിപാടിയുടെ ഭാഗമായി നടത്തുന്ന തയ്യല്‍ പരിശീലനം രണ്ടാം സെഷന്‍ സംഘടിപ്പിച്ചു.

ഒഴിവു സമയം പ്രായോഗികമായി ഉപയോഗിക്കാനും സാമ്പത്തിക സ്വയം പര്യാപ്തക്ക് സഹായകവുമായ ശ്രമമാണ് നിര്‍വഹിക്കുന്നത്. നേരത്തെ രജിസ്റ്റര്‍ ചെയ്ത അംഗങ്ങള്‍ക്കാണ് പ്രായോഗിക പരിശീലനം വിദഗ്ധരുടെ നേതൃത്വത്തില്‍ നിര്‍വഹിക്കുന്നത്.

കെ എം സി സി ഹാളില്‍ നടന്ന പരിപാടിയില്‍ വുമന്‍സ് വിങ്ങ് പ്രസിഡന്റ് സമീറ അബ്ദുല്‍ നാസര്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് മാജിത നസീര്‍ ഖിറാഅത്ത് നടത്തി. പരിശീലക ഫെമിന ശില്പശാലക്ക് നേതൃത്വം നല്‍കി.
ഭാരവാഹികളായ ഡോ. നിഷ ഫാത്തിമ, ബസ്മ സത്താര്‍, ഡോ. ബുഷ്‌റ അന്‍വര്‍, റുമീന ഷമീര്‍, ഷഹാന റഷീദ്, താഹിറ മഹ്‌റൂഫ്, ഡോ. നസ്രിന്‍ മൊയ്തീന്‍ എന്നിവരും പങ്കെടുത്തു.
അഡൈ്വസറി ചെയര്‍പേഴ്‌സണ്‍ മൈമൂന സൈനുദ്ദീന്‍ തങ്ങള്‍ പരിശീലക ഫെമിനക്ക് ഉപഹാരം കൈമാറി. ജനറല്‍ സെക്രട്ടറി സലീന കൂലത്ത് സ്വാഗതവും ട്രഷറര്‍ സമീറ അന്‍വര്‍ നന്ദി പറഞ്ഞു.

