Featured
യു എ ഇ പ്രസിഡന്റ് ഖത്തര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

അബുദാബി: യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ അബുദാബിയിലെ അല്‍ ബഹര്‍ കൊട്ടാരത്തില്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍ താനിയുമായി കൂടിക്കാഴ്ച നടത്തി.


അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുടെ ആശംസകള്‍ യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് പ്രസിഡന്റിന് പ്രധാനമന്ത്രി അറിയിച്ചു. അദ്ദേഹത്തിന് ആരോഗ്യവും സന്തോഷവും ആശംസിച്ചു, യു എ ഇയിലെ ജനങ്ങള്‍ക്ക് തുടര്‍ച്ചയായ പുരോഗതിയും സമൃദ്ധിയും ആശംസിച്ചു.

അമീറിന് ആശംസകള്‍ അറിയിക്കാന്‍ യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് പ്രസിഡന്റ് പ്രധാനമന്ത്രിയെ ചുമതലപ്പെടുത്തി. അദ്ദേഹത്തിന് ആരോഗ്യവും സന്തോഷവും ആശംസിച്ചു. ഖത്തരി ജനതയ്ക്കും കൂടുതല്‍ പുരോഗതിയും സമൃദ്ധിയും ആശംസിച്ചു.


രണ്ട് സഹോദര രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണ ബന്ധങ്ങളും അവയെ പിന്തുണയ്ക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള മാര്‍ഗങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടു.
നിരവധി പ്രാദേശിക, അന്തര്‍ദേശീയ വിഷയങ്ങളെക്കുറിച്ചും അവര്‍ കാഴ്ചപ്പാടുകള്‍ കൈമാറി.


