
ഫിഫ ലോകകപ്പ് ഖത്തര്‍ 2022നോടൊപ്പം ഫാന്‍സ് കപ്പും ഖത്തര്‍ സംഘടിപ്പിക്കുന്നു. ലോകകപ്പില്‍ കളിക്കുന്ന 32 ടീമുകളുടേയും ആരാധകര്‍ക്ക് ഏറ്റുമുട്ടാനുള്ള സമയമാണിത്. നവംബര്‍ 29 മുതല്‍ ഡിസംബര്‍ 2 വരെ നാല് ദിവസമാണ് ഫാന്‍സ് കപ്പ് ബിദയില്‍ അരങ്ങേറുന്നത്.
ഫാന്‍സ് കപ്പിനെ കുറിച്ച് മീഡിയ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാത്തിമ അല്‍ നുഐമി ആഗോളവാര്‍ത്തയോട് സംസാരിക്കുന്നു.

