രണ്ട് ലോക റെക്കോര്‍ഡുകള്‍ നേടി ബിര്‍ള വിദ്യാര്‍ഥിനി അദ്വിക സൂരജ്

Web Desk
0 Min Read

ദോഹ: ബിര്‍ള പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ഥിനി അദ്വിക സൂരജ് രണ്ട് ലോക റെക്കോര്‍ഡുകള്‍ക്ക് ഉടമയായി. ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലുമാണ് അദ്വിക സ്ഥാനം നേടിയത്.

city exchange

നൂറു മുതല്‍ പൂജ്യം വരെയുള്ള സംഖ്യകള്‍ ഏറ്റവും വേഗത്തിലെഴുതിയ കുട്ടിയായാണ് അദ്വിക റെക്കോര്‍ഡ് സ്ഥാപിച്ചത്. 8 മിനിറ്റും 52 സെക്കന്‍ഡുമാണ് അദ്വിക ഇതിനായെടുത്തത്. അസാധാരണ നേട്ടം അദ്വികയുടെ അസാധാരണമായ സംഖ്യാ വൈദഗ്ധ്യം, ഏകാഗ്രത എന്നിവയാണ് പ്രകടമാക്കുന്നത്.

നേട്ടത്തില്‍ ബിര്‍ള പബ്ലിക് സ്‌കൂളിലെ മാനേജ്‌മെന്റും ജീവനക്കാരും അദ്വികയെ അഭിനന്ദിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!