സാമ്പത്തിക തട്ടിപ്പ് നടത്തിയ 64 പേര്‍ ഖത്തറില്‍ പിടിയില്‍

Web Desk
1 Min Read

ദോഹ: സാമ്പത്തിക തട്ടിപ്പുകാരായ വിവിധ രാജ്യങ്ങളിലെ 64 പേര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ സാമ്പത്തിക, സൈബര്‍ ക്രൈം വിഭാഗത്തില്‍ അറസ്റ്റില്‍. ഇവരില്‍ നിന്നും പിടിച്ചെടുത്ത പണവും ഇലക്ട്രോണിക് ഉപകരണങ്ങളും ഉള്‍പ്പെടെ തട്ടിപ്പുകാരുടെ ചിത്രം ആഭ്യന്തര മന്ത്രാലയം സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചു.

city exchange

പിടിയിലായവര്‍ ആള്‍മാറാട്ടം നടത്തുകയും വ്യാജ ബിസിനസുകള്‍ സ്ഥാപിക്കുകയും ചെയ്ത് അനധികൃതമായി ധനം ശേഖരിക്കുന്നതായും ഖത്തറിന് പുറത്തെത്തിക്കാന്‍ ശ്രമിക്കുന്നതായും അധികൃതര്‍ പറയുന്നു. നാല്‍പത് ലക്ഷം ഖത്തര്‍ റിയാലും മറ്റ് വിദേശ കറന്‍സികളും ഇലക്ട്രോണിക് ഉപകരണങ്ങളും ഇവരുടെ പക്കല്‍ നിന്ന് പിടികൂടി.

ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചതിനെ തുടര്‍ന്ന് ആവശ്യമായ നിയമനടപടികള്‍ക്കായി അറസ്റ്റിലായവരേയും കണ്ടുകെട്ടിയ വസ്തുക്കളും പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!