ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപക ദിനം ആഘോഷിച്ചു

Web Desk
1 Min Read

മനാമ: ഇന്ത്യന്‍ സ്‌കൂള്‍ ഇസ ടൗണ്‍, റിഫ കാമ്പസുകളില്‍ അധ്യാപക ദിനം ആഘോഷിച്ചു. അധ്യാപക സമൂഹത്തിന്റെ സമര്‍പ്പണം, പ്രതിബദ്ധത, വിലമതിക്കാനാവാത്ത സംഭാവനകള്‍ എന്നിവയെ ചടങ്ങില്‍ ആദരിച്ചു.

city exchange

സ്‌കൂള്‍ ചെയര്‍മാന്‍ അഡ്വ. ബിനു മണ്ണില്‍ വറുഗീസ്, സെക്രട്ടറി വി രാജപാണ്ഡ്യന്‍, അസിസ്റ്റന്റ് സെക്രട്ടറിയും അക്കാദമിക് അംഗവുമായ രഞ്ജിനി മോഹന്‍, പ്രോജക്ട്‌സ് ആന്‍ഡ് മെയിന്റനന്‍സ് അംഗം മിഥുന്‍ മോഹന്‍, അംഗം ബിജു ജോര്‍ജ്, പ്രിന്‍സിപ്പല്‍ ശാന്ത കുമാര്‍ ദസരി, ജൂനിയര്‍ വിംഗ് പ്രിന്‍സിപ്പല്‍ പമേല സേവ്യര്‍, അക്കാദമിക് അഡ്മിനിസ്‌ട്രേഷന്‍ വൈസ് പ്രിന്‍സിപ്പല്‍ രാജേഷ് നായര്‍, ജൂനിയര്‍ വിംഗ് വൈസ് പ്രിന്‍സിപ്പല്‍ പ്രിയ ലാജി, സ്റ്റാഫ് പ്രതിനിധി പാര്‍വതി ദേവദാസ് എന്നിവര്‍ പങ്കെടുത്തു.

ഡോ. എസ് രാധാകൃഷ്ണന്റെ ഛായാചിത്രത്തില്‍ ചെയര്‍മാന്‍ അഡ്വ. ബിനു മണ്ണില്‍ വറുഗീസ് ഹാരാര്‍പ്പണം നടത്തിയതോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമായത്. മുഖ്യപ്രഭാഷണത്തില്‍ യുവമനസ്സുകളെ രൂപപ്പെടുത്തുന്നതിലും ഉത്തരവാദിത്വമുള്ള പൗരന്മാരെ വളര്‍ത്തുന്നതിലും അധ്യാപകരുടെ പങ്കിനെ അദ്ദേഹം എടുത്തുപറഞ്ഞു. തരംഗ് യുവജനോത്സവം അവിസ്മരണീയ വിജയമാക്കുന്നതില്‍ പങ്കുവഹിച്ച അധ്യാപകരെ ഹൗസ് ഒഫീഷ്യല്‍ അവാര്‍ഡുകള്‍ നല്‍കി ആദരിച്ചു.

Share This Article
Leave a Comment
error: Content is protected !!