

ദോഹ: രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ അജണ്ടകള്‍ കേവലം അഞ്ച് വര്‍ഷവും അടുത്ത തെരഞ്ഞെടുപ്പുകളിലേക്കും സെറ്റ് ചെയ്തിരുന്ന കാലത്ത് മുസ്‌ലിം ലീഗ് രാഷ്ട്രീയ പ്രസ്ഥാനവും അതിന്റെ ധീഷണാശാലികളായ നേതാക്കന്മാരും സമുദായത്തിന്റെ 40 വര്‍ഷങ്ങള്‍ക്കപ്പുറത്തെ വിദ്യാഭ്യാസ സാമൂഹിക പുരോഗതിയിലേക്ക് വെളിച്ചം വീശുന്ന പ്രവര്‍ത്തികള്‍ക്ക് നേതൃപരമായ പങ്കു വഹിച്ചവരാണെന്നും അതില്‍ സി എച്ച് മുഹമ്മദ് കോയയുടെ സംഭാവനയില്‍ സമുദായം എന്നും കടപ്പെട്ടവരാണെന്നും ഹസിം ചെംബ്ര പറഞ്ഞു. കെ എം സി സി ഖത്തര്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സി എച്ച് അനുസ്മരണ പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ദരിദ്ര കുടുംബത്തില്‍ ജനിച്ചു വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ വെട്ടിത്തിളങ്ങി നിയമസഭ സ്പീക്കര്‍, ആഭ്യന്തരം, വിദ്യാഭ്യാസമുള്‍പ്പെടെ വിവിധ വകുപ്പുകള്‍ ഉപ മുഖ്യമന്ത്രി, മുഖ്യമന്ത്രി എന്നീ സ്ഥാനങ്ങള്‍ വഹിച്ച കേരളീയ പൊതു സമൂഹത്തിന്റെ മനസ്സിനുള്ളിള്ളിലേക്ക് ചേക്കേറിയ അദ്ദേഹം മുസ്‌ലിം ലീഗ് പ്രവര്‍ത്തകരുടെ ഹൃദയത്തില്‍ 40 വര്‍ഷങ്ങള്‍ക്കിപ്പുറവും കെടാ വിളക്കായി ജ്വലിച്ചു നില്‍ക്കുന്നു എന്നത് സി എച്ച് നടത്തിയ വിപ്ലവകരമായ പ്രവര്‍ത്തനങ്ങളുടെ അടയാളമാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

പരിപാടി കെ എം സി സി ഖത്തര്‍ സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുസമദ് ഉദ്ഘാടനം ചെയ്തു. പി വി മുഹമ്മദ് മൗലവിയുടെ പ്രാര്‍ഥനയോടെ തുടങ്ങിയ ചടങ്ങില്‍ ആക്ടിങ് പ്രസിഡന്റ് പി സി ശരീഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി സലിം നാലകത്ത്, കുര്‍ത്തുബ ഡയറക്ടര്‍ ഡോ. സുബൈര്‍ ഹുദവി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ഹസിം ചെംബ്രക്കുള്ള ജില്ലാ കമ്മിറ്റിയുടെ ഉപഹാരം ശരീഫ് പി സി കൈമാറി.
കെ എം സി സി ജില്ലാ കമ്മിറ്റിയുടെ ഉപ വിഭാഗം ഗ്രാമിക ജനറല്‍ കണ്‍വീനര്‍ മുനീര്‍ ഒ കെയുടെ കവിത സമാഹാരം പ്രകാശനം ചെയ്തു. മറ്റ് ഉപ വിഭാഗങ്ങളായ മീഡിയ വിംഗ് ബലിപെരുന്നാള്‍ ദിനത്തില്‍ നടത്തിയ ഫോട്ടോഗ്രാഫി മത്സര വിജയികള്‍ക്കുള്ള സമ്മാനവും എസ് എസ് പി രണ്ടാം ഘട്ട ക്യാമ്പയിന്‍ വിജയികളായ മണ്ഡലം പഞ്ചായത്ത് കമ്മിറ്റികള്‍ക്കുള്ള ഉപഹാരവും സര്‍ട്ടിഫിക്കറ്റ് വിതരണവും സംസ്ഥാന ഭാരവാഹികളായ അന്‍വര്‍ ബാബു, ടി ടി കെ ബഷീര്‍, സല്‍മാന്‍ എളയടം, ഫൈസല്‍ കേളോത്ത് എന്നിവര്‍ നല്‍കി.
ചടങ്ങില്‍ സംസ്ഥാന ഭാരവാഹികളായ റഹീം പാക്കഞ്ഞി, സിദ്ധീഖ് വാഴക്കാട്, താഹിര്‍ താഹക്കുട്ടി, ഷമീര്‍ പട്ടാമ്പി, സന്നിഹിതരായിരുന്നു. ജില്ലാ ഭാരവാഹികളായ കെ കെ ബഷീര്‍, മമ്മു ശമ്മാസ്, താഹിര്‍ പട്ടാര, സിറാജ് മാതോത്ത്, നബീല്‍ നന്തി, നവാസ് കോട്ടക്കല്‍, ഒ പി സ്വാലിഹ്, മുജീബ് ദേവര്‍ കോവില്‍, ഫിര്‍ദൗസ് മണിയൂര്‍ വിവിധ സബ് കമ്മിറ്റി ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ജില്ലാ ജനറല്‍ സെക്രട്ടറി അതീഖ് റഹ്മാന്‍ സ്വാഗതവും ട്രഷറര്‍ അജ്മല്‍ തെങ്ങലക്കണ്ടി നന്ദിയും പറഞ്ഞു.

