

ദോഹ: ഇറാഖി ഉന്നത വിദ്യാഭ്യാസ ശാസ്ത്ര ഗവേഷണ മന്ത്രി ഡോ. നയീം അല്‍ അബൗദിയും എക്സ്പോ 2023 ദോഹ കമ്മീഷണര്‍ ജനറല്‍ അംബാസഡര്‍ ബദര്‍ ബിന്‍ ഒമര്‍ അല്‍ ദഫയും ചേര്‍ന്ന് എക്സ്പോ 2023 ദോഹയുടെ ഇറാഖി പവലിയന്‍ ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ നയതന്ത്ര ദൗത്യങ്ങളുടെ മേധാവികളും രാജ്യത്തെ അംഗീകൃത അംബാസഡര്‍മാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പരിസ്ഥിതി കാര്യങ്ങളില്‍ താത്പര്യമുള്ളവരും പങ്കെടുത്തു.

ഇറാഖി ഉന്നതവിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രി ഡോ. നയീം അല്‍ അബൗദി എക്സ്പോ 2023 ദോഹയില്‍ പങ്കെടുത്തതില്‍ സന്തോഷം പ്രകടിപ്പിച്ചു. ഇറാഖി സ്ഥാപനങ്ങള്‍ കാലാവസ്ഥാ വ്യതിയാനത്തിന് പ്രത്യേക പ്രാധാന്യം നല്‍കുന്നതായും അന്താരാഷ്ട്ര ശ്രമങ്ങള്‍ക്ക് അനുസൃതമായി സംയോജിത സമീപനം സ്വീകരിക്കുന്നതായും അല്‍ അബൗദി പറഞ്ഞു.
ഇറാഖി സര്‍ക്കാര്‍ സമ്പദ്വ്യവസ്ഥയെ സജീവമാക്കാന്‍ അസാധാരണമായ ശ്രമങ്ങള്‍ നടത്തുന്നതിനാല്‍ ഇറാഖ് പവലിയനിലൂടെ പൊതു താത്പര്യങ്ങളെ അടിസ്ഥാനമാക്കിയുള്ള വികസനം, നിക്ഷേപം, വളര്‍ച്ച എന്നിവയില്‍ ലോക രാജ്യങ്ങളുമായി പങ്കാളിയാകാന്‍ ആഗ്രഹിക്കുന്നു.
വരും ദിവസങ്ങളില്‍ കൂടുതല്‍ പവലിയന്‍ ഉദ്ഘാടനങ്ങള്‍ നടക്കും.

