പുസ്തകം പ്രകാശനം ചെയ്തു

Web Desk
1 Min Read

ദോഹ: ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ അമീര്‍ എസ് എസ് ഹുസൈനിയുടെ ഹിന്ദുത്വ തീവ്രവാദം: സൈദ്ധാന്തിക സംഘര്‍ഷങ്ങളും മുസ്ലിം സമൂഹവും എന്ന പുസ്തകത്തിന്റെ ദോഹയിലെ പ്രകാശനം മന്‍സൂറ സി ഐ സി ഹാളില്‍ നടന്നു.

city exchange

ഐ പി എച്ച് ചീഫ് എഡിറ്ററും എഴുത്തുകാരനുമായ വി എ കബീര്‍ ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ ഡോ. സലീല്‍ ഹസ്സന് നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്.

ജമാഅത്തെ ഇസ്ലാമി കൂടിയാലോചന സമിതി അംഗം കൂട്ടില്‍ മുഹമ്മദലി, സി ഐ സി ആക്ടിംഗ് പ്രസിഡന്റ് ഹബീബു റഹ്മാന്‍ കീഴിശ്ശേരി, സെക്രട്ടറി മുഹമ്മദ് ശബീര്‍, മദീന ഖലീഫ സോണല്‍ പ്രസിഡന്റ് റഹീം ഓമശ്ശേരി, കെ ടി മുബാറക് തുടങ്ങിയവര്‍ സംബന്ധിച്ചു.

- Advertisement -
Ad image

യുസുഫ് പുലാപ്പറ്റ, അബ്ദുല്‍ ജബ്ബാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Share This Article
Leave a Comment
error: Content is protected !!