പ്രവാസി വിദ്യാര്‍ഥി പഠനം; പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടണമെന്ന് ഐ സി എഫ്

Web Desk
1 Min Read

ദോഹ: പ്രവാസി വിദ്യാര്‍ഥികളുടെ പഠനവുമായി ബന്ധപ്പെട്ടു നിലവിലുള്ള പ്രതിസന്ധികള്‍ പരിഹരിക്കാന്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തണമെന്ന് ഐ സി എഫ് ഖത്തര്‍ നാഷണല്‍ കമ്മിറ്റി പ്രതിപക്ഷ നേതാവിനോട് അഭ്യര്‍ഥിച്ചു. ഹൃസ്വ സന്ദര്‍ശനത്തിന് ഖത്തറില്‍ എത്തിയ കേരളാ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ഐ സി എഫ് ഖത്തര്‍ നേതാക്കള്‍ സന്ദര്‍ശിച്ചു നിവേദനം നല്‍കി.

city exchange

കേരള ജനതയുടെ ക്ഷേമത്തിനും ഉന്നമനത്തിനും നിയമസഭയിലും പുറത്തും പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ ഐ സി എഫ് നേതാക്കള്‍ അഭിനന്ദിച്ചു.

ഐ സി എഫ് ഖത്തര്‍ നാഷണല്‍ നേതാക്കളായ അബ്ദുല്‍ സലാം ഹാജി പാപ്പിനിശ്ശേരി, സിറാജ് ചൊവ്വ, നൗഷാദ് അതിരുമട, സുഹൈല്‍ കുറ്റ്യാടി എന്നിവര്‍ പങ്കെടുത്തു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!