മൂന്നു വര്‍ഷത്തിന് ശേഷം ദേശീയ ദിനത്തില്‍ പരേഡ് നടക്കും

Web Desk
1 Min Read

ദോഹ: ഖത്തര്‍ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായ പരേഡ് ഡിസംബര്‍ 18ന് വ്യാഴാഴ്ച ദോഹ കോര്‍ണിഷില്‍ നടക്കുമെന്ന് സാംസ്‌ക്കാരിക മന്ത്രാലയം അറിയിച്ചു. മൂന്നു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ദേശീയ ദിന പരേഡ് നടക്കുന്നത്.

city exchange

ഗസയിലെ മാനുഷിക ദുരന്തം ഉള്‍പ്പെടെ പ്രാദേശിക വെല്ലുവിളികളും ആഗോള സംഭവവികാസങ്ങളേയും തുടര്‍ന്നാണ് പരേഡ് താത്ക്കാലികമായി നിര്‍ത്തിവെച്ചത്. .

അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുടെ വാക്കുകളില്‍ നിന്നുള്ള ”നിങ്ങളോടൊപ്പം ഉയരുന്നു, നിങ്ങളില്‍ നിന്നു പ്രതീക്ഷിക്കുന്നു” എന്ന ദേശീയ ദിന സ്ലോഗനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുന്ന ഈ വര്‍ഷത്തെ പരേഡ് നേതൃത്വവും ജനതയും പങ്കിടുന്ന ശാശ്വതമായ ഐക്യത്തിന്റെയും അഭിമാനത്തിന്റെയും സമര്‍പ്പണത്തിന്റെ ആത്മാവിനെയാണ് പ്രതിനിധീകരിക്കുന്നത്.

Share This Article
Leave a Comment
error: Content is protected !!