പ്രകൃതി വാതകത്തിനപ്പുറം ഖത്തറിനെ ലോകത്തിന് പരിചയപ്പെടുത്തിയത് ഫിഫ ലോകകപ്പ്: ജോസഫ് ജോണ്‍

Web Desk
1 Min Read

ദോഹ: പ്രകൃതി വാതകത്തിനും എണ്ണയ്ക്കുമപ്പുറം ഖത്തറിനെ ലോക തലത്തില്‍ കൂടുതല്‍ പ്രശസ്തമാക്കാന്‍ ഫിഫ ലോകകപ്പ് ടൂര്‍ണ്ണമെന്റ് അവസരമൊരുക്കിയിട്ടുണ്ടെന്നും ഖത്തറിനെതിരെ പ്രചരണം നടത്തുന്നവര്‍ക്ക് അവരുടേതായ അജണ്ടയുണ്ടെന്നും അല്‍ജസീറ ഇംഗ്ലീഷ് ചാനല്‍ പ്രോഗ്രാം എഡിറ്റര്‍ ജോസഫ് ജോണ്‍. 2022 ഖത്തര്‍ ലോകകപ്പ് ടൂര്‍ണ്ണമെന്റിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ചന്ദ്രിക ഖത്തര്‍ എഡിഷന്‍ പുറത്തിറക്കിയ വാര്‍ഷികപ്പതിപ്പ് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

city exchange

ചന്ദ്രിക ഖത്തര്‍ എഡിഷന്‍ പുറത്തിറക്കിയ പതിപ്പ് വ്യത്യസ്തമായ വയനാ അനുഭവം സമ്മാനിക്കുന്നുണ്ട്. വിഷയങ്ങളുടെ വൈവിധ്യവും തെരഞ്ഞെടുപ്പും വ്യത്യസ്തമാണെന്നും അദ്ദേഹം പറഞ്ഞു. ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ഡിജിറ്റല്‍ മീഡിയാ വിംഗ് സ്പെഷലിസ്റ്റ് നിയാസ് ഹുദവി ആദ്യപ്രതി ഏറ്റുവാങ്ങി.

ദോഹ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നടന്ന ചടങ്ങ് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി എം എ സലാം ഉദ്ഘാടനം ചെയ്തു. ചന്ദ്രിക ഖത്തര്‍ ഗവേണിംഗ് ബോര്‍ഡ് ഇന്‍ചാര്‍ജ്ജ് പി കെ അബ്ദുര്‍റഹീം അധ്യക്ഷത വഹിച്ചു. ഡിജിറ്റല്‍ പതിപ്പ് പ്രകാശനം ചന്ദ്രിക ഖത്തര്‍ വൈസ് ചെയര്‍മാന്‍ ഡോ. അബ്ദുസ്സമദ് നിര്‍വ്വഹിച്ചു.

- Advertisement -
Ad image

ചന്ദ്രിക ഖത്തര്‍ ഗവേണിംഗ് ബോര്‍ഡ് ചെയര്‍മാന്‍ പാറക്കല്‍ അബ്ദുല്ല, ചന്ദ്രിക എഡിറ്റര്‍ കമാല്‍ വരദൂര്‍ എന്നിവര്‍ വീഡിയോ സന്ദേശത്തിലൂടെ ആശംസ നേര്‍ന്നു.

മുഖ്യാതിഥി ജോസഫ് ജോണിന് ചന്ദ്രിക ഖത്തര്‍ ഗവേണിംഗ് ബോര്‍ഡംഗം അടിയോട്ടില്‍ അഹ്മദ്, പി എം എ സലാമിന് ഖത്തര്‍ കെ എം സി സി പ്രസിഡന്റ് എസ് എ എം ബഷീര്‍ എന്നിവര്‍ പുസ്തകങ്ങള്‍ സമ്മാനിച്ചു. ചന്ദ്രിക ഖത്തര്‍ ഗവേണിംഗ് ബോര്‍ഡംഗങ്ങളായ അബ്ദുന്നാസര്‍ നാച്ചി, എം പി ഷാഫി ഹാജി, മാധ്യമം ന്യൂസ് എഡിറ്റര്‍ എന്‍ എസ് നിസാര്‍, ഇന്ത്യന്‍ മീഡിയാ ഫോറം ജനറല്‍ സെക്രട്ടറി ഐ എം എ റഫീഖ് സംസാരിച്ചു.

ചന്ദ്രിക ഖത്തര്‍ റസിഡന്റ് എഡിറ്റര്‍ അശ്റഫ് തൂണേരി സ്വാഗതവും മാര്‍ക്കറ്റിംഗ് ആന്റ് കമ്മ്യൂണിക്കേന്‍ സ്പെഷലിസ്റ്റ് രൂപേന്ദു പള്ളിക്കര നന്ദിയും പറഞ്ഞു. റിയാ റഫീഖ് അവതാരകയായിരുന്നു.

Share This Article
Leave a Comment
error: Content is protected !!