

ദോഹ: ഖത്തറി ജനതയെയും ദേശീയ ടീമിനെയും അപകീര്‍ത്തിപ്പെടുത്താന്‍ ലക്ഷ്യമിട്ട് നടത്തുന്ന വിദ്വേഷവും വംശീയവുമായ വാചാടോപങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് തൊഴില്‍ മന്ത്രി ഡോ. അലി ബിന്‍ സ്മൈഖ് അല്‍ മര്‍റി. ഖത്തറിനെതിരെയുള്ള അപകീര്‍ത്തികരമായ ആരോപണങ്ങളും നിഷേധാത്മക പ്രചാരണങ്ങളും പല വഴികളിലാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യാവകാശ ഉപസമിതിയുടെയും അറേബ്യന്‍ പെനിന്‍സുലയുമായുള്ള ബന്ധങ്ങള്‍ക്കായുള്ള യൂറോപ്യന്‍ പാര്‍ലമെന്റ് പ്രതിനിധികളുടെയും ക്ഷണപ്രകാരം ബ്രസല്‍സില്‍ നടന്ന ഖത്തറിലെ തൊഴില്‍ പരിഷ്കാരങ്ങളെക്കുറിച്ചുള്ള യൂറോപ്യന്‍ പാര്‍ലമെന്റ് ഹിയറിംഗില്‍ പങ്കെടുക്കുകയായിരുന്നു തൊഴില്‍ മന്ത്രി.

ഖത്തറിനെതിരെ ചിലര്‍ നടത്തുന്ന പ്രചാരണം യഥാര്‍ഥ വസ്തുതകളോട് ഒട്ടും പൊരുത്തപ്പെടുന്നവയല്ലെന്ന് മാത്രമല്ല കഴിഞ്ഞ ആഴ്ചകളായി വര്‍ധിച്ചിരിക്കുകയും ചെയ്തിരിക്കുകയാണ്. ഖത്തറില്‍ നടക്കുന്ന ലോകകപ്പിനെതിരെയുള്ള പ്രചരണം തുറന്നുകാട്ടുന്നത് ബൗദ്ധിക- മാധ്യമ ഭീകരതയും വംശീയതയുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്ഗനൈസേഷന് (ഐ എല്‍ ഒ), ഇന്റര്‍നാഷണല്‍ ട്രേഡ് യൂണിയന് കോണ്‍ഫെഡറേഷന്‍, ഹ്യൂമന്‍ റൈറ്റ്സ് വാച്ച് എന്നിവ ഹിയറിംഗില്‍ പങ്കെടുത്തു. യൂറോപ്യന്‍ യൂണിയന് മനുഷ്യാവകാശ ഉപസമിതി അംഗങ്ങള്‍, പാര്ലമെന്റേറിയന്മാര്, നയതന്ത്രജ്ഞര്‍, അന്താരാഷ്ട്ര മാധ്യമങ്ങള്‍ എന്നിവയും യോഗത്തില്‍ പങ്കെടുത്തു.
ഖത്തറി ജനതയ്ക്കും ദേശീയ ടീമിനുമെതിരെ വംശീയവും വിദ്വേഷപരവുമായ ആക്രമണങ്ങള്‍ നടത്തുന്ന എല്ലാവര്‍ക്കുമെതിരെ കര്‍ശനമായ നിലപാടുകള്‍ സ്വീകരിക്കാന്‍ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളോട് മന്ത്രി ആവശ്യപ്പെട്ടു, അന്യായമായ എല്ലാ വംശീയ ലംഘനങ്ങളും സംഘടനകള്‍ നിരീക്ഷിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഖത്തറിനെതിരെ നിഷേധാത്മക പ്രചാരണം നടത്തുന്നവരുടെ യഥാര്‍ഥ ലക്ഷ്യം മാത്രമല്ല അവതരണത്തിന്റെ യുക്തിയും നഷ്ടപ്പെട്ടുവെന്ന് അദ്ദേഹം വിശദീകരിച്ചു. ലോകകപ്പ് സൗകര്യങ്ങള്‍ നിര്‍മിച്ച് സജ്ജീകരിച്ച കാലത്ത് 6500 തൊഴിലാളികള്‍ മരിച്ചുവെന്നാണ് മാധ്യമങ്ങള്‍ എഴുതിയത്. അതായത് ഒരു ദിവസം ശരാശരി രണ്ടു മരണങ്ങളാണ് സംഭവിച്ചതെന്നാണ് ഇതിനര്‍ഥം. ഇത് തീര്‍ത്തും യുക്തിരഹിതമാണെന്ന് അദ്ദേഹം പറഞ്ഞു.
മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന മരണനിരക്ക് പ്രൊഫഷണല്‍ ധാര്‍മ്മികതയില്‍ നിന്നും മാനദണ്ഡങ്ങളില്‍ നിന്നും അകന്ന് ഓരോ ദിവസവും വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു, ‘ഓരോ ദിവസവും ഞങ്ങള്‍ പുതിയ എണ്ണം ഇരകളുടെ എണ്ണം കേള്‍ക്കുന്നു. അവരില്‍ ചിലര്‍ 6,500ഉം മറ്റുള്ളവര്‍ 10,000വും മറ്റുള്ളവര്‍ 15,000വും ആണ് മരണം പറയുന്നത്. ദിവസേന ലേലം വിളിക്കുന്നതുപോലെയാണ് മാധ്യമങ്ങള്‍ എഴുതിയത്.
തൊഴില്‍ മന്ത്രാലയത്തിന്റെയും ഐ എല്‍ ഒയുടെയും പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതികള്‍ വരും കാലയളവിലും സുസ്ഥിരമായി തുടരുമെന്ന് മന്ത്രി സൂചിപ്പിച്ചു.
ഖത്തറിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമത്തില്‍ അപവാദ പ്രചാരണം എല്ലാ പരിധികളും ലംഘിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതില്‍ ഏറ്റവും പുതിയത് ലോകകപ്പ് സംഘാടകര്‍ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ പണം കൈപ്പറ്റുന്ന വ്യാജ ആരാധകരെ ഉപയോഗിച്ചുവെന്ന അവകാശവാദമാണ്. പ്രചാരണം ജനങ്ങളെ കുറ്റപ്പെടുത്തുന്നതിലേക്കാണ് നയിക്കുന്നത്. മാത്രമല്ല ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള ഫുട്ബോള്‍ സംസ്കാരം ഖത്തറിനില്ലെന്നും ചിലര്‍ പറയുന്നു.
ദോഹ എല്ലാ ആരാധകരെയും വിവേചനമില്ലാതെ സ്വാഗതം ചെയ്യുന്നുവെന്ന് മാത്രമല്ല സൗഹൃദവും പരസ്പര ബഹുമാനവുമല്ലാതെ മറ്റൊന്നും കാണാനാകില്ലെന്നും മന്ത്രി പറഞ്ഞു. സന്തോഷവും സമാധാനവും ലഭ്യമാക്കുന്നതും ആകര്‍ഷിക്കുന്നതും അറബ്- ഇസ്ലാമിക മേഖലയെ കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ തിരുത്തുന്നതുമായ ഏറ്റവും മനോഹരവും അതിശയകരവുമായ സംഭവങ്ങളിലൊന്നായിരിക്കും ഖത്തര്‍ ലോകകപ്പെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
നിരവധി മനുഷ്യാവകാശ സംഘടനകള്‍ ഖത്തറിലെ തൊഴില്‍ സാഹചര്യങ്ങളെക്കുറിച്ച്, പ്രത്യേകിച്ച് ലോകകപ്പ് സൗകര്യങ്ങള്‍ നിര്‍മ്മിക്കുന്നതിന് പ്രസക്തമായ പദ്ധതികളില്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് സംസാരിച്ചിട്ടുണ്ടെന്ന് യൂറോപ്യന്‍ പാര്‍ലമെന്റ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് സബ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മറീന അരീന പറഞ്ഞു. ചില വെല്ലുവിളികള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെങ്കിലും ഖത്തറിലെ തൊഴില്‍ നിയമനിര്‍മ്മാണത്തില്‍ കൈവരിച്ച പുരോഗതിയെ ഐ എല്‍ ഒ സ്വാഗതം ചെയ്യുന്നതായി അരീന ചൂണ്ടിക്കാട്ടി.
മിനിമം വേതന നിയമവും തൊഴിലാളികളുടെ സഹായ നിധിയും ഉള്‍പ്പെടെ കുടിയേറ്റ തൊഴിലാളികളുമായി ബന്ധപ്പെട്ട നിരവധി പുതിയ നിയമങ്ങളും നിയമങ്ങളും പാസാക്കുന്നതിന് ഖത്തര്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് അറബ് പെനിന്‍സുലയുമായുള്ള ബന്ധങ്ങള്‍ക്കായുള്ള പാര്‍ലമെന്റിന്റെ ചെയര്‍ ഓഫ് ദ ഡെലിഗേഷന് ഹന്ന ന്യൂമാന്‍ വിശദീകരിച്ചു.
തൊഴില്‍ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിന് ഖത്തര്‍ നിരവധി നിയമനിര്‍മ്മാണങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അംഗീകാരം നല്‍കിയിട്ടുണ്ടെന്ന് ദോഹയിലെ ഐ എല്‍ ഒ ഓഫീസ് മേധാവി മാക്സ് ടുനോന് പറഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയിലും കഫാല സമ്പ്രദായം ഉപേക്ഷിച്ചതിനുശേഷവും 350,000 തൊഴിലാളികള്‍ അവരുടെ തൊഴിലുടമകളെ മാറ്റിയെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.
തൊഴില്‍ പരിഷ്കരണങ്ങള്‍ കാണുന്നതിനായി അന്താരാഷ്ട്ര തൊഴില്‍ ഫെഡറേഷനുകള്‍ ഖത്തറില്‍ നിരവധി സന്ദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് ഇന്റര്‍നാഷണല്‍ ട്രേഡ് യൂണിയന് കോണ്‍ഫെഡറേഷന്റെ ആഫ്രിക്കന്‍ ഓര്‍ഗനൈസേഷന്റെ അസിസ്റ്റന്റ് സെക്രട്ടറി ജനറല്‍ ജോയല്‍ ഒഡിജി വിശദീകരിച്ചു.
ലോകകപ്പ് സൗകര്യങ്ങള്‍ പണിയുന്നതിലും സജ്ജീകരിച്ചതിലും തൊഴിലാളികളുടെ മരണത്തെക്കുറിച്ചുള്ള നിരവധി കണക്കുകള്‍ ഉണ്ടെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. ഖത്തര്‍ സന്ദര്‍ശിച്ച് തൊഴിലാളികളെ സംബന്ധിച്ച വസ്തുതകള്‍ പരിശോധിച്ചപ്പോള്‍ അവ ശരിയല്ലെന്നും പ്രസ്തുത സംഖ്യകളും ഖത്തറിലെ യാഥാര്‍ഥ്യവും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നും പറഞ്ഞു.

