

ദോഹ: ഫിഫ ലോകകപ്പ് ഖത്തര് 2022 മംഗളം ദിനപത്രത്തിന് വേണ്ടി തൃശൂര് യൂണിറ്റ് ന്യൂസ് എഡിറ്റര് ഇന് ചാര്ജ് സുധീപ് എസ് കടവല്ലൂരും ഖത്തര് പ്രതിനിധിയും ഇന്ത്യന് മീഡിയാ ഫോറം ട്രഷററുമായ മുഹമ്മദ് ഷഫീഖ് അറക്കലും റിപ്പോര്ട്ട് ചെയ്യും.

തൃശൂര് സ്വദേശിയാണ് പത്തു വര്ഷമായി മംഗളം തൃശൂര് യൂണിറ്റിന്റെ ചുമതല വഹിക്കുന്ന സുധീപ്. എറണാകുളം പള്ളുരുത്തി സ്വദേശിയാണ് മുഹമ്മദ് ഷഫീഖ് അറക്കല്.

മാധ്യമം, മലയാള മനോരമ, ചന്ദ്രിക, മീഡിയാ വണ് തുടങ്ങിയ മലയാള മാധ്യമങ്ങള്ക്കുവേണ്ടി ലോകകപ്പ് വിശേഷങ്ങള് അറിയിക്കാന് റിപ്പോര്ട്ടര്മാരും ഫോട്ടോഗ്രാഫര്മാരും ഖത്തറിലെത്തിക്കഴിഞ്ഞു. നേരത്തെ തന്നെ ഖത്തര് കേന്ദ്രമായി നിരവധി മലയാള മാധ്യമങ്ങള് പ്രവര്ത്തിക്കുന്നുണ്ട്. മാധ്യമ രംഗത്തും ഇതുവരെയില്ലാത്ത മലയാളി സാന്നിധ്യമാണ് ഫിഫ ലോകകപ്പില് ഖത്തറില് കാണുക.

