

ദോഹ: ലോകകപ്പിന്റെ കളിയാഘോഷങ്ങള്‍ക്ക് രുചി പകരാന്‍ സൗദി അറേബ്യയുടെ അല്‍ബെയ്ക്കുമെത്തി. മണിക്കൂറുകള്‍ നീണ്ട ക്യു താണ്ടിയാണ് പലരും തങ്ങളുടെ രുചിപ്പരീക്ഷണങ്ങള്‍ നടത്തുന്നത്.


സൗദി അറേബ്യയില്‍ ഏറ്റവും പ്രചാരത്തിലുള്ള ജനപ്രിയ ഭക്ഷണങ്ങളിലൊന്നാണ് അല്‍ ബെയ്ക്ക്. മെസില്ല ദര്‍ബ് അല്‍ സാഇയിലാണ് അല്‍ബെയ്ക്ക് കണ്ടയ്‌നര്‍ ക്യാബിന്‍ എത്തിയിരിക്കുന്നത്. ലുസൈല്‍ സിറ്റി, ആസ്‌പെയര്‍ സ്റ്റേഡിയം തുടങ്ങിയ ഭാഗങ്ങളിലും അല്‍ബെയ്ക്ക് ക്യാബിന്‍ കൗണ്ടറുകളുണ്ട്.


ദോഹ മെട്രോ സ്‌റ്റേഷന്‍ പരിസരങ്ങളിലാണ് അല്‍ബെയ്ക്ക് കൗണ്ടറുകളെന്നതിനാല്‍ വേഗത്തിലെത്തിച്ചേരാനാവുമെന്ന പ്രത്യേകതയുമുണ്ട്. പുതുരുചിയും തേടി വളരെയധികം പേര്‍ ദോഹ മെട്രോയിലാണ് എത്തിച്ചേരുന്നത്. ലോകകപ്പിന്റെ ആരവങ്ങള്‍ക്കിടയില്‍ നിരവധി മലയാളികളും അല്‍ബെയ്ക്കിന്റെ രുചിയും തേടി എത്തുന്നുണ്ട്.

വലിയ വിലയില്ലാതെ ഭക്ഷണം കിട്ടുമെന്നതാണ് അല്‍ബെയ്ക്കിന്റെ മറ്റൊരു പ്രത്യേകത. ലോകകപ്പ് അടുത്തെത്തിയതോടെ ഖത്തറിലുണ്ടായ ആഘോഷത്തിന്റേയും ആഹ്ലാദത്തിന്റേയും അന്തരീക്ഷത്തില്‍ അല്‍ബെയ്ക്ക് കൂടി എത്തിയതോടെ രുചിയുടെ ലോകകപ്പു കൂടി തീര്‍ക്കാനുള്ള ഒരുക്കമാണ് ഓരോരുത്തര്‍ക്കും.


