ആലുവ- പെരുമ്പാവൂര്‍ റോഡ് റിപ്പയറിംഗ് അനാസ്ഥ; ശക്തമായ പ്രതിഷേധവുമായി എം എല്‍ എ

Web Desk
1 Min Read

ആലുവ: ആലുവ- പെരുമ്പാവൂര്‍ റോഡിലെ കുഴികളെ തുടര്‍ന്ന് വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നതും യാത്രക്കാര്‍ക്ക് ഗുരുതരമായ പരുക്കുകള്‍ സംഭവിക്കുന്നതും മരിക്കുന്നതും ഉള്‍പ്പെടെ സംഭവിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ആലുവ എം എല്‍ എയുടെ ആവശ്യം നിരന്തരം ലംഘിക്കപ്പെടുകയാണെന്ന് അന്‍വര്‍ സാദത്ത് എം എല്‍ എ ചൂണ്ടിക്കാട്ടി. റോഡിലെ ചില കുഴികള്‍ മാത്രമടച്ച് കണ്ണില്‍ പൊടിയിടുന്ന നടപടികള്‍ മാത്രമാണ് നടത്തുന്നതെന്നും റോഡ് കിഫ്ബി ഏറ്റെടുത്തപ്പോള്‍ ബി എം ബി സി നിലവാരത്തില്‍ റീടാറിങ്ങ് നടത്തി സുഗമമായ ഗതാഗത്തിനൊരുക്കുമെന്ന ഉദ്യോഗസ്ഥരുടെ ഉറപ്പ് ലംഘിക്കപ്പെട്ടവെന്നം എം എല്‍ എ ആരോപിച്ചു.

city exchange

റോഡിന്റെ അനാസ്ഥക്കെതിരെ ഇടപ്പള്ളി കെ ആര്‍ എഫ് ബി ഓഫീസ് അന്‍വര്‍ സാദത്ത് എം എല്‍ എയുടെ നേതൃത്വത്തില്‍ ഉപരോധിച്ച് പ്രതിഷേധ സമരം നടത്തിയതിനെ തുടര്‍ന്ന് കിഫ്ബി സീനിയര്‍ ജനറല്‍ മാനേജരും കെ ആര്‍ എഫ് ബി ചീഫ് എഞ്ചിനീയറും അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് ഉറപ്പ് നല്കിയെങ്കിലും അതും ലംഘിക്കപ്പെട്ടതായി എം എല്‍ എ ചൂണ്ടിക്കാട്ടി.

റോഡിലെ കുഴിയില്‍ വീണ് മാറംപിള്ളിയിലെ കുഞ്ഞുമുഹമ്മദ് മരണപ്പെട്ടപ്പോള്‍ കോടതി സ്വമേധയാ കേസെടുത്ത് തുടര്‍ നടപടികളെന്തന്ന് ബോധ്യപ്പെടുത്തണമെന്നാവശ്യപ്പെട്ടപ്പോള്‍ അടിയന്തിരമായി ഫണ്ടനുവദിച്ച് കുഴികളടച്ച് റീടാറിങ്ങ് നടത്താമെന്ന് കോടതിക്ക് ഉറപ്പും നല്‍കിയിരുന്നു.

- Advertisement -
Ad image

എന്നാല്‍ രണ്ടുമാസമായിട്ടും രേഖാമൂലം നല്‍കിയ ഉറപ്പുപ്രകാരമുള്ള യാതൊരു വിധ നടപടിയും കെ ആര്‍ എഫ് ബിയുടെ ഭാഗത്തു നിന്നുമുണ്ടാവുകയോ ഫണ്ടനുവദിക്കുകയോ നിശ്ചയിച്ചപ്രകാരം റീടാറിങ്ങ് ആരംഭിക്കുവാനോ സാധിച്ചിട്ടില്ലെന്നത് കോടതിക്ക് നല്‍കിയ ഉറപ്പിന് പുല്ലുവിലപോലും കല്പിക്കാതെയുള്ള സര്‍ക്കാരിന്റെയും കെ ആര്‍ എഫ് ബി യുടെയും നിലപാട് ഗുരുതരമായ അനാസ്ഥയും ജനങ്ങളുടെ ജീവനുനേരെയുള്ള വെല്ലുവിളിയാണെന്നും അന്‍വര്‍ സാദത്ത് എം എല്‍ എ ആരോപിച്ചു. വഞ്ചനാപരമായ സമീപനത്തില്‍ ശക്തമായ പ്രതിഷേധം എം എല്‍ എ അറിയിച്ചു. ആലുവ- പെരുമ്പാവൂര്‍ റോഡ് അടിയന്തിരമായി ഫണ്ടനുവദിച്ച് ബി എം ബി സി നിലവാരത്തില്‍ റീടാറിങ്ങ് നടത്തി സുഗമമായ ഗതാഗതത്തിനൊരുക്കി ജനങ്ങളുടെ ജീവന് സുരക്ഷ ഒരുക്കണമെന്ന് എം എല്‍ എ ആവശ്യപ്പെട്ടു.

Share This Article
Leave a Comment
error: Content is protected !!