അല്‍-അഖ്സ മസ്ജിദ് മുറ്റത്ത് കുടിയേറ്റക്കാര്‍ ആക്രമണം നടത്തിയതിനെ ഖത്തര്‍ ശക്തമായി അപലപിച്ചു

Web Desk
1 Min Read

ദോഹ: ഇസ്രായേല്‍ അധിനിവേശ സേനയുടെ സംരക്ഷണയില്‍ നൂറുകണക്കിന് കുടിയേറ്റക്കാര്‍ അനുഗ്രഹീതമായ അല്‍-അഖ്‌സ മസ്ജിദ് അങ്കണത്തില്‍ അതിക്രമിച്ച് കയറിയതിനെ ഖത്തര്‍ ശക്തമായി അപലപിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനവും ലോകമെമ്പാടും മുസ്‌ലിംകളുടെ വികാരങ്ങളെ പ്രകോപിപ്പിക്കുകയും ചെയ്യുന്ന നടപടിയായി കണക്കാക്കുകയും ചെയ്യുന്നതാണെന്നും ഖത്തര്‍ മുന്നറിയിപ്പ് നല്‍കി.

city exchange

അല്‍-അഖ്സ മസ്ജിദിന്റെ മതപരവും ചരിത്രപരവുമായ അവസ്ഥയില്‍ ഇസ്രായേല്‍ ആവര്‍ത്തിച്ചു നടത്തുന്ന നിയമ ലംഘന ശ്രമങ്ങളുടെ അനന്തരഫലങ്ങളെക്കുറിച്ച് വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

ജറുസലേമിനോടും അതിന്റെ വിശുദ്ധികളോടുമുള്ള ധാര്‍മ്മികവും നിയമപരവുമായ ഉത്തരവാദിത്വം അന്താരാഷ്ട്ര സമൂഹം ഏറ്റെടുക്കണമെന്ന് ഖത്തര്‍ ഊന്നിപ്പറഞ്ഞു.

1967-ലെ കിഴക്കന്‍ ജറുസലേമിന്റെ അതിര്‍ത്തിയില്‍ തങ്ങളുടെ മതപരമായ ആചാരങ്ങള്‍ നിയന്ത്രണങ്ങളില്ലാതെ നിര്‍വഹിക്കാനും അവരുടെ സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കാനുമുള്ള പൂര്‍ണ്ണ അവകാശം ഉള്‍പ്പെടെ ഫലസ്തീന്‍ ന്യായമായ കാര്യത്തിലും സഹോദരങ്ങളായ ഫലസ്തീന്‍ ജനതയുടെ നിയമാനുസൃതമായ അവകാശങ്ങളിലും ഖത്തര്‍ ഭരണകൂടത്തിന്റെ അചഞ്ചലമായ നിലപാട് മന്ത്രാലയം ആവര്‍ത്തിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!