എമര്‍ജന്‍സി കിറ്റുകളുടെ വിതരണം നടത്തി

Web Desk
1 Min Read

ആലങ്ങാട്: എറണാകുളം- അങ്കമാലി അതിരൂപതയുടെ സാമൂഹ്യ പ്രവര്‍ത്തന വിഭാഗമായ സഹൃദയ കാരിത്താസ് ഇന്ത്യയുമായി സഹകരിച്ച് നടപ്പിലാക്കുന്ന നവജീവന്‍ – ദുരന്ത ആഘാത ലഘൂകരണ പദ്ധതിയുടെ ഭാഗമായി ആലങ്ങാട് പഞ്ചായത്തിലെ തിരഞ്ഞെടുത്ത പത്ത് വാര്‍ഡുകളില്‍ എമര്‍ജന്‍സി കിറ്റുകള്‍ വിതരണം ചെയ്തു. നവജീവന്‍ പദ്ധതിയുടെ ഭാഗമായി പത്തു വാര്‍ഡുകളില്‍ 30 പേരടങ്ങുന്ന സന്നദ്ധസേവകരുടെ സംഘം രൂപീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

city exchange

സഹൃദയയുടെ പ്രവര്‍ത്തനങ്ങള്‍ ഏറെ വിലമതിക്കുന്നുവെന്ന് ആലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് പി എം മനാഫ് ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ അഭിപ്രായപ്പെട്ടു. ആലങ്ങാട് പഞ്ചായത്ത് ഓഫീസില്‍ നടന്ന ചടങ്ങില്‍ സഹൃദയ ഡയറക്ടര്‍ ഫാ. ജോസഫ് കൊളുത്തുവെള്ളില്‍ അധ്യക്ഷത വഹിച്ചു.

കോവിഡ് കാലത്ത് അക്ഷീണം പരിശ്രമിക്കുന്ന ആശ വര്‍ക്കര്‍മാരുടേയും അംഗനവാടി ടീച്ചര്‍മാരുടെയും പ്രവര്‍ത്തനങ്ങളെ അദ്ദേഹം അനുമോദിച്ചു. ഹൈജീന്‍ കിറ്റുകള്‍ നല്‍കി അവരെ ആദരിക്കുകയും ചെയ്തു. ആലങ്ങാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത പുരുഷന്‍, സഹൃദയ പ്രോജക്ട് കോര്‍ഡിനേറ്റര്‍ ഷിംജോ ദേവസ്യ, അനന്തു ഷാജി, അനൂപ് ആന്റണി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!