കാഡെക്‌സാ അംഗത്വ കാംപയിന്‍

Web Desk
1 Min Read

ദോഹ: കാസര്‍കോട് ജില്ലയിലുള്ള പ്രവാസികളുടെ സംഘടനയായ കാഡെക്‌സാ ഖത്തര്‍ കാസര്‍കോട് ജില്ലയില്‍ നിന്നുള്ള പ്രവാസികള്‍ക്ക് പുതിയ അംഗത്വമെടുക്കുവാന്‍ അംഗത്വ കാംപയിന്‍ ആരംഭിക്കുന്നു.

city exchange

അംഗത്വമെടുക്കുന്നവര്‍ക്ക് വേണ്ടി നോര്‍ക്ക റൂട്ട്‌സിന്റേയും പ്രവാസി ക്ഷേമ പെന്‍ഷന്‍ പദ്ധതിയിലും ഐ സി ബി എഫ് ഇന്‍ഷൂറന്‍സ് പദ്ധതിയിലും അംഗത്വം നിര്‍ബന്ധമായും ഉറപ്പുവരുത്തുമെന്നും ജില്ലാ പ്രസിഡണ്ട് ഹരികുമാര്‍ കാനത്തൂര്‍ അറിയിച്ചു.

സാധാരണക്കാരായ പ്രവാസികളുടെ മക്കളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കും മറ്റു ആശ്രിതര്‍ക്കും അനുവദിച്ചതും ലഭ്യമാകുന്നതുമായ എല്ലാ ആനുകൂല്യങ്ങളും നേടിയെടുക്കുവാന്‍ ഖത്തറിലും കേരളത്തിലും കോര്‍ഡിനേറ്റര്‍മാരെ ജില്ലാ അസോസിയേഷന്‍ ചുമതലപ്പെടുത്തും.

പ്രവാസികള്‍ക്കും കുടുംബത്തിനും നിയമപരമായി സര്‍ക്കാരില്‍ നിന്നും ഇതര ഏജന്‍സികളില്‍ നിന്നും ലഭിക്കേണ്ട എല്ലാ ആനുകൂല്യങ്ങളും ലഭ്യമാക്കാനുള്ള എല്ലാ പ്രവര്‍ത്തനങ്ങളും കാഡെക്‌സാ നടത്തുമെന്നും ഹരികുമാര്‍ അറിയിച്ചു.

- Advertisement -
Ad image

കേരളത്തില്‍ വ്യാപകമാകുന്ന രാസലഹരിക്കെതിരെ സിംപോസിയവും പൊതുപരിപാടികളുമുള്‍പ്പെടെ വിപുലമായ ബോധവത്ക്കരണ പരിപാടിക്ക് തുടക്കമിട്ട കാഡെക്‌സാ ലഹരിക്കെതിരെയുള്ള പോരാട്ടം കാസര്‍കോട് ജില്ലയില്‍ തുടരുമെന്നും പരിപാടികളുടെ വിജയത്തിനായി കാസര്‍കോട് ജില്ലക്കാരായ എല്ലാ പ്രവാസികളും സംഘടനയില്‍ അംഗത്വടുക്കണമെന്നും ആവശ്യപ്പെട്ടു. കൂടുതല്‍ വിവരങ്ങള്‍ക്ക് 5566 0453 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Share This Article
Leave a Comment
error: Content is protected !!