
ദോഹ: കേരളത്തിലെ ആരോഗ്യ മേഖല അമ്പേ പരാജയപ്പെട്ടിരിക്കുകയാണെന്ന് കേരള പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ഹൃസ്വ സന്ദര്‍ശനാര്‍ഥം ഖത്തറിലെത്തിയ അദ്ദേഹം കേരള ബിസിനസ് ഫോറത്തില്‍ സംസാരിക്കുകയായിരുന്നു.

സമ്പൂര്‍ണ ആരോഗ്യമുള്ള സംസ്ഥാനമായി കേരളത്തെ മാറ്റണം. അതാണ് തന്റെ കാഴ്ചപ്പാട്. അതിന് പ്രവാസി ബിസിനസുകാരുടെ സഹായവും സഹകരണവും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രവാസി ബിസിനസുകാരുടേയും പ്രവാസികളുടേയും സഹായത്തോടെ വലിയ നിക്ഷേപ പദ്ധതികള്‍ക്ക് ആലോചിക്കുന്നതായും അദ്ദേഹം പറഞ്ഞു.

നിലവില്‍ കേരളത്തില്‍ നല്ല വ്യവസായങ്ങളൊന്നും കേരളത്തില്‍ വരുന്നില്ല. മികച്ച വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ആവശ്യമായ കാര്യങ്ങളൊന്നും സര്‍ക്കാര്‍ ചെയ്യുന്നില്ല. അതുകൊണ്ടുതന്നെ നിരവധി പ്രവാസി ബിസിനസുകാര്‍ നിരാശയിലാണെന്നും ചൂണ്ടിക്കാട്ടി.
കഴിഞ്ഞ അഞ്ചു വര്‍ഷം പ്രതിപക്ഷ നേതാവായി താന്‍ എന്തുചെയ്തുവെന്ന് ഒരാള്‍ ചോദിച്ചപ്പോള്‍ കേരളത്തില്‍ ഒരു ഹര്‍ത്താല്‍ ഉണ്ടാക്കാന്‍ അനുവദിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ ചെയ്യുന്ന മികച്ച കാര്യങ്ങളെ പിന്തുണച്ചതായും അദ്ദേഹം വിശദമാക്കി. ഹര്‍ത്താലുകള്‍ കേരളത്തെ പിന്നോട്ടു വലിക്കുക മാത്രമേ ചെയ്യുകയുള്ളുവെന്ന് അറിയുന്നതിനാല്‍ സംസ്ഥാനത്തിന്റെ വികസനത്തിന് വേണ്ടി പരമാവധി സഹായിക്കുകയും സഹകരിക്കുകയുമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അതിനനുസരിച്ചല്ല കേരളത്തിലെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലേക്ക് ബിസിനസ് ചെയ്യാന്‍ വേണ്ടി വരുന്ന വ്യവസായികളെ സര്‍ക്കാര്‍ വാഹനത്തില്‍ അതിഥിയായി കൊണ്ടുപോകാന്‍ തങ്ങള്‍ ഭരണത്തിലെത്തിയാല്‍ തയ്യാറാണെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു. കേരളത്തില്‍ എത്രമാത്രം വികസനം വരണോ അത്രമാത്രം ചെയ്യാന്‍ യു ഡി എഫ് സര്‍ക്കാര്‍ തയ്യാറായിരിക്കും. വിമാനത്താവളത്തില്‍ നിന്നുതന്നെ സ്വീകരിച്ച് സര്‍ക്കാര്‍ വാഹനത്തില്‍ കൊണ്ടുപോകുമെന്നും പറഞ്ഞു.
കേരളത്തില്‍ വ്യവസായ മേഖലയില്‍ വലിയ മാറ്റം വരേണ്ടതുണ്ട്. എന്നാല്‍ മുരടിച്ച അവസ്ഥയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. പ്രവാസികളും വ്യവസായികളും കേരളത്തിന്റെ വികസനത്തിന് വേണ്ടി കടന്നുവരണം. വ്യവസായ വികസനത്തിന് പുതിയ ബോഡി രൂപീകരിച്ച് പ്രവാസികളുടെ കൂടി സഹായത്തോടെ സംസ്ഥാനത്തെ മികച്ചതാക്കും. ഇക്കാര്യം ജനങ്ങളോട് സംവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.

