
ദോഹ: ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍ റീജിയന്റെ 20-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സീഷോര്‍ റീസൈക്ലിങ് ആന്റ് സസ്റ്റൈനബിലിറ്റിയുടെ പിന്തുണയോടെ ‘റീബൂട്ട് ദി എര്‍ത് ഇ-വേസ്റ്റ് അവെര്‍നെസ്സ് ആന്റ് കളക്ഷന്‍ ഡ്രൈവ്’ നോബിള്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ വുഖൈര്‍ ക്യാമ്പസില്‍ സംഘടിപ്പിച്ചു.

ഇ-മാലിന്യങ്ങളുടെ അപകടങ്ങളെക്കുറിച്ചും ശരിയായ സംസ്‌കരണത്തിന്റെ പ്രാധാന്യത്തെ പറ്റിയും വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ബോധവല്‍ക്കരണം നല്‍കി.

പരിസ്ഥിതി സംരക്ഷണത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ഉള്ള ഉത്തരവാദിത്വത്തെ കുറിച്ചുള്ള അവബോധ സെഷനില്‍ നോബിള്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഡോ. ഷിബു അബ്ദുല്‍ റഷീദ്, ഫോക്കസ് ഇന്റര്‍നാഷണല്‍ എക്‌സിക്യൂട്ടീവ് അംഗം ദില്‍ബ മിദ്‌ലാജ്, സീഷോര്‍ ബിസ്‌നസ് എക്‌സിക്യുട്ടീവ് സാറ ഖാന്‍ എന്നിവര്‍ സംസാരിച്ചു.

ഫോക്കസ് ഇന്റര്‍നാഷണല്‍ ഇവന്റ് മാനേജര്‍ മുഹമ്മദ് ആഷിഖ്, സീഷോര്‍ ഡിവിഷണല്‍ മാനേജര്‍ ലിര്‍ഷാദ് എന്നിവര്‍ പ്രോഗ്രാമില്‍ പങ്കെടുത്തു.
ഈ ക്യാമ്പയിനിന്റെ ഭാഗമായി ജനുവരി 14 വരെ സ്‌കൂളില്‍ ഇ-വേസ്റ്റ് ശേഖരണം നടത്തുവാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കി. ഉപയോഗശൂന്യമായ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ശാസ്ത്രീയമായും പരിസ്ഥിതി സൗഹൃദമായും കൈകാര്യം ചെയ്യുന്നതിനുള്ള ഈ സംരംഭം വിദ്യാര്‍ഥികളിലും രക്ഷിതാക്കളിലും വലിയ പ്രതികരണം സൃഷ്ടിക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.
പരിസ്ഥിതി സംരക്ഷണത്തിന് ഊന്നല്‍ നല്‍കുന്ന ഈ സംരംഭം, വരും തലമുറയ്ക്ക് കൂടുതല്‍ സുരക്ഷിതവും സുസ്ഥിരവുമായ ഭൂമിയൊരുക്കാനുള്ള ശക്തമായ സന്ദേശമായിരിക്കുമെന്ന് ഫോക്കസ് ഇന്റര്‍നാഷണല്‍ ഭാരവാഹികള്‍ പ്രത്യാശ പ്രകടിപ്പിച്ചു.
ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍ റീജിയന്റെ 20-ാം വാര്‍ഷികാഘോഷങ്ങളുടെ സമാപന സെഷന്‍ ജനുവരി 16ന് ഖത്തര്‍ ഫൗണ്ടേഷനിലെ ഔസാജ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കും. പരിപാടിയില്‍ നജീബ് കാന്തപുരം എം എല്‍ എ, എഡ്യൂക്കേഷണലിസ്‌റ് മുഹമ്മദ് അജ്മല്‍ സി എന്നിവര്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

