ഫിച്ച് റേറ്റിംഗില്‍ ഡബിള്‍ എ നേടി ഖത്തര്‍

Web Desk
1 Min Read

ദോഹ: ഗ്യാസ് ഫീല്‍ഡുകളില്‍ നിന്നുള്ള ഖത്തറിന്റെ വരുമാനത്തിന്റെ ബലത്തില്‍ ഫിച്ച് റേറ്റിംഗില്‍ ഖത്തര്‍ ഡബിള്‍ എ നേടി.

city exchange

ഖത്തറിന്റെ ദ്രവീകൃത പ്രകൃതിവാതക ഫീല്‍ഡുകളില്‍ നിന്നുള്ള വരുമാനം 2030 വരെ രാജ്യം ബജറ്റ് മിച്ചം രേഖപ്പെടുത്തുമെന്ന് ഉറപ്പാക്കുമെന്ന് ഫിച്ച് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
ഖത്തറിന്റെ കടം- ജി ഡി പി അനുപാതം 2020ല്‍ 85 ശതമാനത്തില്‍ നിന്ന് 2024ല്‍ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 47 ശതമാനമായും 2025ല്‍ 45 ശതമാനമായും കുറയുമെന്ന് ഫിച്ച് പ്രതീക്ഷിക്കുന്നു.

ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യവും പ്രതിശീര്‍ഷ ജി ഡി പി ഏറ്റവും ഉയര്‍ന്ന അനുപാതമുള്ള രാജ്യങ്ങളിലൊന്നുമാണ് ഖത്തര്‍.

ഗാസയിലെ യുദ്ധം ഖത്തറിനെ നേരിട്ട് ബാധിച്ചിട്ടില്ലെങ്കിലും റേറ്റിംഗിന് അപകടമുണ്ടാക്കുമെന്ന് ഫിച്ച് മുന്നറിയിപ്പ് നല്‍കി. പ്രാദേശിക പിരിമുറുക്കം രൂക്ഷമായാല്‍ ഹൈഡ്രോകാര്‍ബണ്‍, ഗതാഗത മേഖലകളില്‍ ദീര്‍ഘകാല തടസ്സങ്ങള്‍ സൃഷ്ടിക്കുകയോ ചെയ്താല്‍ അത് പുതിയ റേറ്റിംഗിനെ ബാധിക്കുമെന്ന് ഫിച്ച് പറഞ്ഞു.

- Advertisement -
Ad image

അമേരിക്ക, ഓസ്ട്രേലിയ, റഷ്യ എന്നിവയ്ക്കൊപ്പം ഏറ്റവും വലിയ എല്‍ എന്‍ ജി കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഖത്തര്‍. ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നിവയുടെ നേതൃത്വത്തിലുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ ഖത്തറി വാതകത്തിന്റെ പ്രധാന വിപണിയാണ്. എന്നാല്‍ യുക്രെയ്‌നിനെതിരായ റഷ്യയുടെ യുദ്ധം വിതരണത്തെ ബാധിച്ചെങ്കിലും പിന്നീട് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ആവശ്യം വര്‍ധിച്ചു.

ഖത്തര്‍ എനര്‍ജി നോര്‍ത്ത് ഫീല്‍ഡിലെ എല്‍എന്‍ജി ഉല്‍പ്പാദന ശേഷി പ്രതിവര്‍ഷം 77 ദശലക്ഷം ടണ്ണില്‍ നിന്ന് 2025 അവസാനത്തോടെ 110 മില്ല്യണ്‍ ടണ്ണായും 2027 അവസാനത്തോടെ 126 മില്ല്യണ്‍ ടണ്ണായും 2030 അവസാനത്തോടെ 142 മില്ല്യണ്‍ ടണ്ണായും വികസിപ്പിക്കാന്‍ പദ്ധതിയിടുന്നു.

നോര്‍ത്ത് ഫീല്‍ഡ് ലോകത്തിലെ ഏറ്റവും വലിയ വാതക ഫീല്‍ഡിന്റെ ഭാഗമാണ്. ഖത്തര്‍ ഇറാനുമായി പങ്കിടുന്നതാണ് നോര്‍ത്ത് ഫീല്‍ഡ്.

Share This Article
Leave a Comment
error: Content is protected !!