

തലശ്ശേരി: ഖത്തറിലെ ആദ്യകാല പ്രവാസിയും പ്രമുഖ വ്യാപാരിയും തൂവക്കുന്നിലെ പൗര പ്രമുഖനുമായിരുന്ന ചാലുപറമ്പത്ത് സി പി സൂപ്പി ഹാജി കഴിഞ്ഞ ദിവസം നാട്ടില്‍ നിര്യാതനായി.

ഖത്തറിലെ പച്ചക്കറി മാര്‍ക്കറ്റിലുള്ള അല്‍റവാബി ഫ്രൂട്ട്‌സ് ആന്റ് വെജിറ്റബിള്‍ ഹോള്‍സെയില്‍ സ്ഥാപനത്തിന്റെ ഉടമയും മത- സാമൂഹ്യ പ്രവര്‍ത്തന രംഗത്തെ സജീവ സാന്നിധ്യവുമായിരുന്നു. മയ്യത്ത് തൂവക്കുന്ന് കല്ലുമ്മല്‍ പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കി.
