
ദോഹ: കേരളത്തിലെ പുതിയ സാഹചര്യങ്ങളെ കുറിച്ച് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തില്‍ നിന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഒഴിഞ്ഞുമാറി. തത്ക്കാലം അക്കാര്യത്തെ കുറിച്ച് താനിപ്പോള്‍ പറയുന്നില്ലെന്നും കാര്യങ്ങള്‍ മനസ്സിലാക്കി വരുന്നേയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

യു ഡി എഫ് അധികാരത്തില്‍ വന്നാല്‍ ജമാഅത്തെ ഇസ്ലാമിയായിയിരിക്കും ആഭ്യന്തര മന്ത്രിയെന്ന എ കെ ബാലന്റെ പ്രസ്താവനയെ മുഖ്യമന്ത്രി ന്യായീകരിച്ചതിനെ കുറിച്ചുള്ള ചോദ്യത്തിന് അക്കാര്യം സംസാരിക്കാന്‍ വി ഡി സതീശന്‍ തയ്യാറായില്ല. താന്‍ പിന്നീട് പറയാമെന്നും ഇപ്പോള്‍ തത്ക്കാലം അത് പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പറഞ്ഞ് പ്രതിപക്ഷ നേതാവ് ഒഴിഞ്ഞു മാറുകയായിരുന്നു.
