യു ഡി എഫിനെ അധികാരത്തിലെത്തിക്കണമെന്ന് ഖത്തര്‍ കെ എം സി സി

Web Desk
2 Min Read

ദോഹ: അഴിമതിയും കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവും മുഖമുദ്രയാക്കി ആര്‍ഭാടവും ധൂര്‍ത്തും നടത്തുകയും പി ആര്‍ വര്‍ക്കിലൂടെ മുഖം മിനുക്കിയും കേരളത്തെ കടക്കെണിയിലാക്കി ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാക്കുകയും ചെയ്ത ഇടതു മുന്നണി സര്‍ക്കാരിനെ പരാജയപ്പെടുത്തി കേരളത്തിനു പുതു പ്രതീക്ഷകള്‍ നല്‍കുന്ന യു ഡി എഫിനെ അധികാരത്തിലേറ്റണമെന്നു ഖത്തര്‍ കെ എം സി സി ഉപദേശ കസമിതി കേരള ജനതയോട് അഭ്യര്‍ഥിച്ചു. ഭാവി തലമുറയ്ക്ക് ബാധ്യതയാകുന്ന തരത്തില്‍ സംസ്ഥാനത്തിന്റെ കട ബാധ്യത റെക്കോര്‍ഡ് നിലയിലെത്തിയിരിക്കുന്നു.

city exchange

അഭ്യസ്ത വിദ്യരായ യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മ വര്‍ധിക്കുകയും ലഹരിയുടെ ഉപഭോഗവും വിപണനവും കൂടുകയും ക്രമസമാധാനനില വഷളാവുകയും ചെയ്യുന്നതായും യോഗം ചൂണ്ടിക്കാട്ടി.

തുടര്‍ച്ചയായി ഒരേ പാര്‍ട്ടി/ മുന്നണി അധികാരത്തില്‍ ഇരിക്കുന്നത് ഭരണകൂടത്തിന്റെ അമിതാധികാര പ്രവണത വര്‍ധിപ്പിക്കുകയും ഉദ്യോഗസ്ഥ വൃന്ദത്തിലും പൊലീസിലും രാഷ്ട്രീയ അതിപ്രസരം ഉണ്ടാക്കുകയുമാണ് ചെയ്യുന്നത് എന്ന് യോഗം നിരീക്ഷിച്ചു.

ഇത് സാധാരണക്കാരന്റെ നീതി നിഷേധിക്കപ്പെടാന്‍ കാരണമാകുന്നുണ്ട്. ഒരു ഭരണമാറ്റം ഈ ‘സിസ്റ്റത്തെ’ ശുദ്ധീകരിക്കാന്‍ സഹായിക്കുമെന്നും യോഗം വിലയിരുത്തി.

- Advertisement -
Ad image

കേരളത്തില്‍ 56 ലക്ഷം യുവാക്കള്‍ പി എസ് സിയില്‍ ജോലിക്ക് അപേക്ഷിച്ചിട്ടുണ്ട്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ മാത്രം 26 ലക്ഷത്തിലധികം പേര്‍ രജിസ്റ്റര്‍ ചെയ്ത് ജോലിക്ക് കാത്തിരിക്കുന്നു. അതിനിടയില്‍ കഴിഞ്ഞ എട്ട് വര്‍ഷത്തിനിടയില്‍ സര്‍ക്കാര്‍ ഏകദേശം പതിനെട്ടു ലക്ഷമാളുകള്‍ക്ക് പിന്‍വാതില്‍ നിയമനം നല്‍കി എന്നത് ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്.

ഈ ഭരണത്തില്‍ കേരളത്തിന്റെ കാര്‍ഷിക മേഖല, ആരോഗ്യ- വിദ്യാഭ്യാസ മേഖലയിലെ ഗുണനിലവാരം, സാമ്പത്തിക രംഗം ഒക്കെ തകര്‍ന്നു തരിപ്പണമായിരിക്കുന്നു.

നിത്യനിദാന ചെലവുകള്‍ക്കും ശമ്പളവും പെന്‍ഷനും നല്‍കാന്‍ പോലും കടമെടുക്കേണ്ടി വരുന്ന അവസ്ഥ സംസ്ഥാനത്തിന്റെ ദീര്‍ഘകാല വള ര്‍ച്ചയെ പ്രതികൂലമായി ബാധിക്കും.
അമിതമായ നികുതി വര്‍ധനവും രൂക്ഷമായ വിലക്കയറ്റവും സാധാരണക്കാരന്റെ ജീവിതം ദുസ്സഹമാക്കിയിരിക്കുന്നു.

അതുകൊണ്ട് ഈ തെരഞ്ഞെടുപ്പില്‍ കേരള ജനത ഒറ്റക്കെട്ടായി ഈ ദുര്‍ഭരണം അവസാനിപ്പിക്കാന്‍ തങ്ങളുടെ സമ്മതിദാനാവകാശം ഉപയോഗി ക്കണമെന്നും ദിശാബോധമുള്ള ഭാവി കേരളത്തെക്കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാടുകളുമുള്ള പദ്ധതികളുമുള്ള ഐക്യ ജനാധിപത്യ മുന്നണിയെ അധികാരത്തിലേറ്റണം എന്നും അഭ്യര്‍ഥിച്ചു.

ചെയര്‍മാന്‍ എം പി ഷാഫി ഹാജി അധ്യക്ഷത വഹിച്ചു. അബ്ദുന്നാസര്‍ നാച്ചി സ്വാഗതം പറഞ്ഞു.
എസ് എ എം ബഷീര്‍, മുസ്തഫ എലത്തൂര്‍, ഇസ്മയില്‍ ഹാജി മങ്കട ഹംസ ഉളിയത്ത്, ബഷീര്‍ ഖാന്‍ കൊടുവള്ളി, ഹംസക്കുട്ടി ഗുരുവായൂര്‍, അബ്ദുല്‍കരീം കൊടുവള്ളി, സാദിഖ് പാക്യാര, സി പി നിയമത്തുള്ള എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!