ഖിയ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

Web Desk
1 Min Read

ദോഹ: ഖത്തര്‍ ഇന്ത്യന്‍ അസോസിയേഷന്റെ (ഖിയ) അടുത്ത പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു. അത്ലന്‍ ക്ലബ് ഹൗസില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് പുതിയ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും ഭാരവാഹികളെയും പ്രഖ്യാപിച്ചത്.

city exchange

ആഷിഫ് ഹമീദ് ആണ് പുതിയ പ്രസിഡന്റ്. രഞ്ജിത്ത് രാജു ജനറല്‍ സെക്രട്ടറിയായും മുഹമ്മദ് ഹെല്‍മി ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റുമാരായി ഹൈദര്‍ ചുങ്കത്തറ, അബ്ദുല്‍ റഹീം എന്നിവരെയും സെക്രട്ടറിമാരായി മര്‍സൂഖ് കെ വി, അഹമ്മദ് ഹാഷിം എന്നിവരെയും തെരഞ്ഞെടുത്തു.

ഇപി അബ്ദുറഹ്മാന്‍, സഫീറുറഹ്മാന്‍, നിഹാദ് അലി, ഹംസ യൂസഫ്, അബ്ദുല്‍ അസീം, അസ്ലം ടി സി, അബ്ദുറഹ്മാന്‍ (അര്‍മാന്‍), റഫീഖ് ചെറുകാരി, ഷരീഫ് കെ ടി, ജയരാജ് കെ ആര്‍, അബ്ദുല്‍ അസീസ്, ഹംസ സഫര്‍ എന്നിവരാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍.

TAGGED:
Share This Article
Leave a Comment
error: Content is protected !!