
ദോഹ: ഖത്തറിന്റെ മുന്‍ ഉപപ്രധാനമന്ത്രിയും മുന്‍ വ്യവസായ- ഊര്‍ജ മന്ത്രിയുമായ അബ്ദുല്ല ബിന്‍ ഹമദ് അല്‍ അത്തിയ്യ അന്തരിച്ചു. ലണ്ടനിലായിരുന്നു അന്ത്യം.

ഖത്തറിന്റെ പുരോഗതിയിലും വികസനത്തിലും നിര്‍ണായക സംഭാവനകള്‍ നല്കിയ പ്രമുഖ നേതാക്കളില്‍ ഒരാളായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ ഊര്‍ജ മേഖലയെയും വ്യവസായ വളര്‍ച്ചയെയും ശക്തിപ്പെടുത്തുന്നതില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തിന് വലിയ പങ്കുണ്ടായിരുന്നു.

അല്‍ സദ്ദ് സ്പോര്‍ട്സ് ക്ലബ്ബിന്റെ സ്ഥാപകരിലൊരാളും മുന്‍ പ്രസിഡന്റുമായിരുന്നു അബ്ദുല്ല ബിന്‍ ഹമദ് അല്‍ അത്തിയ്യ.
