എക്‌സ്‌പോ 2023 ദോഹയ്ക്ക് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്

Web Desk
1 Min Read

ദോഹ: എക്സ്പോ 2023 ദോഹയ്ക്ക് ലോക റെക്കോര്‍ഡ്.

city exchange

എക്സ്പോ സൈറ്റില്‍ 35,000 പ്ലാസ്റ്റിക് കുപ്പികള്‍ ഉപയോഗിച്ചാണ് അറബിയില്‍ ‘ഖത്തറിന്റെ ഏറ്റവും മികച്ചത്’ എന്ന വാക്കുകള്‍ രൂപപ്പെടുത്തിയതിനാണ് ലോക റെക്കോര്‍ഡ്. പ്ലാസ്റ്റിക് കുപ്പികള്‍ ഏറ്റവും വലിയ വാചകം ചിത്രീകരിച്ചതിനാണ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമായത്.

എക്സ്പോ 2023 ദോഹയും എക്സ്പോയുടെ ഔദ്യോഗിക സസ്റ്റെയ്നബിള്‍ ഫുഡ് പാര്‍ട്ണറായ മാസ്രാറ്റി കമ്പനിയുമാണ് പുതിയ നേട്ടം സ്വന്തമാക്കിയത്.

എക്സ്പോ 2023 കെട്ടിടം ലോകത്തിലെ ഏറ്റവും വലിയ ഗ്രീന്‍ റൂഫ് എന്ന് നാമകരണം ചെയ്യപ്പെട്ടതും അത്യാധുനിക 3ഡി പ്രിന്റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഏറ്റവും ദൈര്‍ഘ്യമേറിയ സ്വതന്ത്ര കോണ്‍ക്രീറ്റ് ഘടന തയ്യാറാക്കുന്നതിനുള്ള കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിന്റെ പവലിയനും നേരത്തെ റെക്കോര്‍ഡുകള്‍ കരസ്ഥമാക്കിയിരുന്നു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!