കൊട്ടും പാട്ടും കളികളും വരയുമായി കുട്ടിക്കൂട്ടം നിറഞ്ഞാടി

Web Desk
1 Min Read

ദോഹ: സംസ്‌കൃതി ഖത്തര്‍ കളിക്കൂട്ടത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ‘കുട്ടിക്കൂട്ടം’ പരിപാടി സ്‌കില്‍സ് ഡെവലപ്‌മെന്റ് സെന്ററില്‍ നടന്നു. രജിസ്റ്റര്‍ ചെയ്ത 135 കുട്ടികളില്‍ 130 പേര്‍ പങ്കെടുത്ത പരിപാടി കളിക്കൂട്ടം അംഗങ്ങളായ റിദ്യ, അന്‍വിദ, ആരാധ്യ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

city exchange

കളിക്കൂട്ടം അംഗമായ നഷ ഷമീര്‍ അധ്യക്ഷത വഹിച്ചു. പാട്ടും വരയും അഭിനയവും നൃത്തവും കളികളും സമ്മേളിച്ച കുട്ടിക്കൂട്ടം പരിപാടി തന്മയത്വത്തോടെ കൈകാര്യം ചെയ്തത് കളിക്കൂട്ടം സബ്കമ്മിറ്റി അംഗങ്ങള്‍ കൂടിയായ സുധീര്‍ ബാബു, രാമചന്ദ്രന്‍ ആര്‍ഷ, വിനോദ് എന്നിവരായിരുന്നു. കളിക്കൂട്ടം കൂട്ടുകാരായ സാന്റിനൊ സാള്‍ട്ടസ്, ഗൗതം കൃഷ്ണ, നിഹാര എം ശരത്, ദീക്ഷികാജ്യോതി എന്നിവര്‍ രജിസ്‌ട്രേഷന്‍ കൗണ്ടറുകള്‍ക്ക് നേതൃത്വം നല്‍കി.

പരിപാടികള്‍ക്ക് ദേവിക വിനോദ്, ലക്ഷ്മിക ജ്യോതി, ശ്രദ്ധ രഞ്ജിത്ത് എന്നിവര്‍ ആങ്കറിംഗ് സപ്പോര്‍ട്ടായി കൂടെനിന്നു. പരിപാടിയില്‍ ജ്യോതിക വൈശാഖ് സ്വാഗതവും ജോവാന്‍ മെല്‍വിന്‍ നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!