

ദോഹ: ഒ ഐ സി സി ഇന്‍കാസ് ഖത്തര്‍ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാജീവ് ഗാന്ധി, ശാസ്താംകോട്ട സുധീര്‍ അനുസ്മരണവും കലാ- കായിക സമ്മേളനം മെയ് 19ന് വെള്ളിയാഴ്ച നടക്കും. വൈകിട്ട് അഞ്ച് മണിക്ക് ഒലീവ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടക്കുന്ന പരിപാടിയില്‍ കരുനാഗപ്പള്ളി എം എല്‍ എ സി ആര്‍ മഹേഷ് മുഖ്യാതിഥിയാവും.

