Featured
ഖത്തറിന്റെ അലി അര്‍ഷാദ് പാരാലിമ്പിക്‌സില്‍ ഫൈനലില്‍
ദോഹ: ഖത്തറിന്റെ അലി അര്‍ഷാദ് 15.20 സെക്കന്‍ഡില്‍ ഏറ്റവും മികച്ച പ്രകടനം നടത്തി പാരീസ് 2024 പാരാലിമ്പിക്സില്‍ പുരുഷന്മാരുടെ 100 മീറ്റര്‍ ടി34 റേസിംഗ് ഇനത്തില്‍ ഫൈനലില്‍ കടന്നു.
നിറഞ്ഞ സ്റ്റേഡ് ഡി ഫ്രാന്‍സില്‍ മത്സരിച്ച അലി തന്റെ ഹീറ്റ്സില്‍ തായ്ലന്‍ഡിന്റെ ചൈവാട്ട് രത്താന (14.81 സെക്കന്‍ഡ്), ടുണീഷ്യയുടെ വാലിദ് കെറ്റില (15.09 സെക്കന്‍ഡ്) എന്നിവര്‍ക്ക് പിന്നില്‍ മൂന്നാം സ്ഥാനത്തെത്തി ഫൈനലിലേക്ക് നേരിട്ട് യോഗ്യത നേടി.
ഇന്ന് നടക്കുന്ന അവസാന സെറ്റില്‍ യു എ ഇയുടെ മുഹമ്മദ് ഒത്മാന്‍ ഉള്‍പ്പെടെ ഒമ്പത് അത്ലറ്റുകളുമായി മത്സരിക്കും.
കിരീടപ്പോരാട്ടത്തിന് മുന്നോടിയായി തന്റെ ആത്മവിശ്വാസം പ്രകടിപ്പിച്ചതിനാല്‍ തന്റെ ഏറ്റവും മികച്ച പ്രകടനം ഇനിയും വരാനിരിക്കുന്നതായി അലി പ്രതീക്ഷിക്കുന്നു. തന്റെ വ്യക്തിപരമായ മികച്ച സമയത്തില്‍ വളരെ സന്തുഷ്ടനാണെന്നും ഈ പ്രകടനം ഫൈനലിന് മുമ്പ് വലിയ മാനസിക ഉത്തേജനം നല്‍കിയെനനും 20-കാരനായ അലി അര്‍ഷാദ് പറഞ്ഞു.