നോബ്ള്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ പഠന- പഠനേതര പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

Web Desk
0 Min Read

ദോഹ: വേനല്‍ അവധിക്കു ശേഷം സ്‌കൂള്‍ തുറന്നതോടെ വിദ്യാര്‍ഥികള്‍ ഉത്സാഹത്തോടെ നോബ്ള്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെത്തി. ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഉത്തരവുകളും പിന്തുടര്‍ന്നാണ് നോബ്ള്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ വേനലവധിക്ക് ശേഷം പ്രവര്‍ത്തനം പുന:രാരംഭിച്ചത്.

city exchange

സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങള്‍, പ്രിന്‍സിപ്പല്‍ ഷിബു അബ്ദുല്‍ റഷീദ്, വൈസ് പ്രിന്‍സിപ്പല്‍സ്, ഹെഡ് ഓഫ് സെക്ഷന്‍സ്, അധ്യാപകര്‍ എന്നിവര്‍ വിദ്യാര്‍ഥികള്‍ക്ക് സ്വാഗതമേകി. ചെറിയ ഇടവേളയ്ക്ക് ശേഷം പരസ്പരം കണ്ടതിലുള്ള സന്തോഷവും കൗതുകവുമൊക്കെ വിദ്യാര്‍ഥികളിലും അധ്യാപകരിലും പ്രകടമായിരുന്നു.

Share This Article
Leave a Comment
error: Content is protected !!