

ദോഹ: ഫാറൂഖ് കോളേജ് ഓള്‍ഡ് സ്റ്റുഡന്റ് അസോസിയേഷന്‍ ഫോസ ഖത്തര്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സഘടിപ്പിച്ചു. നൂഐജ കാംബ്രിഡ്ജ് ബോയ്‌സ് സ്‌കൂളില്‍ നടത്തിയ മല്‍സരത്തില്‍ കുട്ടികള്‍ക്കായി കിഡ്‌സ്- ജൂനിയര്‍, സീനിയര്‍ കാറ്റഗറിയും മുതിര്‍ന്നവര്‍ക്കായി പുരുഷ- വനിതാ മിക്‌സഡ് വിഭാഗങ്ങളിലായി സിംഗിള്‍സ്- ഡബിള്‍സ് മിക്‌സഡ് ഡബിള്‍സ് മത്സരങ്ങളാണ് നടത്തിയത്. നാല്‍പ്പതോളം കളിക്കാര്‍ പങ്കെടുത്ത ടൂര്‍ണമെന്റ് വാശിയേറിയ പോരാട്ടങ്ങള്‍ക്ക് വേദിയായി.

ഫോസ അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്ത പരിപാടിയില്‍ മികച്ച പങ്കാളിത്തം കൊണ്ടും ആവേശകരമായ പോരാട്ടം കൊണ്ടും ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ശ്രദ്ധേയമായി. ജൂനിയര്‍ കിഡ്‌സ് വിഭാഗത്തില്‍ അര്‍മാന്‍ വിജയിച്ചപ്പോള്‍ റണ്ണര്‍ അപ് സ്ഥാനം ഒമര്‍ കരസ്ഥമാക്കി.

സീനിയര്‍ കിഡ്‌സ് വിഭാഗത്തില്‍ റയ്യാന്‍ മുഹമ്മദ് വിജയിച്ചപ്പോള്‍ അമീന റണ്ണറപ്പ് സ്ഥാനത്ത് വന്നു.
പുരുഷ വിഭാഗം ഡബിള്‍സില്‍ ശക്തമായ പോരാട്ടത്തില്‍ ആസിഫ്- ഹബീബ് സംഘം, ജസീര്‍- അജ്മല്‍ സംഘത്തെ തോല്‍പ്പിച്ച് ട്രോഫി കരസ്ഥമാക്കി.
മിക്‌സഡ് ഡബിസില്‍ ശക്തമായ പോരാട്ടം കാഴ്ചവച്ച ഷഹസാദ്- സല്‍വ, സഖ്യത്തെ സഹീര്‍- സുനിത സഖ്യം തോല്‍പിച്ചു.
വിമന്‍സ് ഡബിള്‍സ് മത്സരത്തില്‍ സുനിത- സല്‍വ സഖ്യം അഡീബ- ജുന സഖ്യത്തെ തോല്‍പ്പിച്ചാണ് ട്രോഫി കരസ്ഥമാക്കിയത്.
ഫോസ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഫായിസ് അബ്ദുള്ള, ഷഹസാദ്, സഹീര്‍, റംഷീദ്, ജലീല്‍, നസീഹ, ഹഫീസ്, അഫ്‌സല്‍, സുനിത, റയീസ്, ഷമീര്‍, ഇസ്സുദ്ദീന്‍ എന്നിവര്‍ ടൂര്‍ണമെന്റിനു നേതൃത്വം നല്‍കി.
ഫോല ആക്ടിംഗ് പ്രസിഡന്റ് നസീഹ മജീദും മുന്‍ പ്രസിഡന്റ് അഫ്താബും ചേര്‍ന്ന് സമ്മാനദാനം നിര്‍വ്വഹിച്ചു.
ഫോസ കുടുംബങ്ങളുടെ നിറ സാന്നിധ്യം ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ മാറ്റ് കൂട്ടി എന്നും ഉഫോസ സ്‌പോര്‍ട്‌സ് വിംഗ് പ്രവര്‍ത്തനങ്ങള്‍ക്ക് ഇതൊരു നല്ല തുടക്കം ആണെന്നും ഫോസ പ്രസിഡന്റ് ബാക്കര്‍ അജ്മല്‍ അഭിപ്രായപ്പെട്ടു. വ്യത്യസ്തമായ കലാ- സാംസ്‌കാരിക പരിപാടികള്‍ ഫാറൂഖ് കോളേജ് ഓള്‍ഡ് സ്റ്റുഡന്റ്‌സ് ഖത്തര്‍ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ നടത്താന്‍ പദ്ധതികള്‍ ഉള്ളതായി സെക്രട്ടറി ഷഹസാദ് സദസ്സിനെ അറിയിച്ചു.

