

ദോഹ: ഫ്ളവേഴ്സ് 24 ചാനലില്‍ കഴിഞ്ഞ ഒരു മാസക്കാലം അവതരിപ്പിച്ച റമദാന് പരിപാടി നോമ്പുകാലത്തിന്റെ സമാപനത്തിന്റെ ഭാഗമായി ഈദ് പ്രത്യേക പരിപാടിയുമായി ബെസ്റ്റ് മീഡിയ ഖത്തര്‍ എത്തുന്നു. മജ്ലിസ് ഹൈപ്പര്‍ മാര്‍ക്കറ്റ് പെരുന്നാളിന്റെ നിറപ്പൂക്കള്‍ ഖത്തര്‍ സമയം രാത്രി 10 മണിക്ക് സംപ്രേഷണം ചെയ്യും. ഒരു മണിക്കൂര്‍ നീളുന്ന പരിപാടി സൗദി അറേബ്യയിലും ബഹറൈനിലും രാത്രി പത്തു മണിക്കും യു എ ഇയിലും ഒമാനിലും രാത്രി 11നും ഇന്ത്യയില്‍ രാത്രി 12.30നും കാണാനാവും.


റോബിന് ജോര്‍ജ്ജ് ക്യാമറയും സംവിധാനവും നിര്‍വഹിക്കുന്ന പെരുന്നാളിന്റെ നിറപ്പൂക്കളില് തന്റെ സരസമായ അവതരണ ശൈലിയുമായി സുല്‍ഫിക്കര്‍ റെജി മണ്ണേല്‍ കാഴ്ചക്കാരുടെ ഹൃദയം തൊട്ടവതരിപ്പിക്കും.


നോമ്പുകാലത്തിലെ സെഗ്മെന്റുകളായ നന്മയുടെ വര്‍ത്തമാനത്തിലും ഹൃദയപൂര്‍വ്വത്തിലും എത്തിയ അതിഥികളെല്ലാവരും ഈദ് ആശംസയുമായി ഒരിക്കല്‍ കൂടി കാഴ്ചക്കാരുടെ മുമ്പിലെത്തുന്നു എന്ന പ്രത്യേകതയുണ്ട്. അതോടൊപ്പം രുചിപ്പുരയില്‍ രുചിയുടെ പൂക്കാലമൊരുക്കിയവരെല്ലാം അവതാരകരോടൊപ്പം തങ്ങളുണ്ടാക്കിയ വ്യത്യസ്ത ഭക്ഷ്യ വിഭവങ്ങള്‍ പ്രേക്ഷകര്‍ക്കു മുമ്പില്‍ പ്രദര്‍ശിപ്പിക്കും. കൂടെ ആടിയും പാടിയും മൈലാഞ്ചി മൊഞ്ചിന്റെ കാഴ്ചകളും പെരുന്നാള്‍ പൂക്കള്‍ക്ക് കൂടുതല്‍ നിറം നല്‍കും.

നോമ്പുകാലം ചിത്രീകരണത്തിനിടയില്‍ കണ്ട അര്‍ജന്റീന ഫാന്‍സിന്റേയും നൗഷാദ് സംഗമത്തിന്റേതുമുള്പ്പെടെ വിവിധവും വ്യത്യസ്തവുമായ ഇഫ്താര്‍ പാര്‍ട്ടികള്‍, നിരവധി വിശേഷങ്ങള്‍ എന്നിവ ക്യാമറയില്‍ റോബിന് ജോര്‍ജ്ജും വാക്കുകളില്‍ സുല്‍ഫിക്കര്‍ റെജി മണ്ണേലും വിവരിക്കും.

നോമ്പുകാലത്തോടൊപ്പം സഞ്ചരിച്ച വ്യത്യസ്ത സ്ഥാപനങ്ങള്‍, ടീ ടൈം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ക്ക് നല്കിയ സമ്മാനങ്ങള്‍ എന്നിവയുടെ വിശേഷങ്ങളോടൊപ്പം അണിയറ പ്രവര്‍ത്തകരെയും പരിചയപ്പെടുത്തും.

രണ്ട് പ്രശസ്ത ഗായികമാര്‍ ഈദ് ഗാനവുമായി എത്തുന്ന പെരുന്നാളിന്റെ നിറപ്പൂക്കല് വ്യത്യസ്തത ആഗ്രഹിക്കുന്ന പ്രേക്ഷകര്‍ക്ക് സന്തോഷത്തിന്റെ ഇരട്ടപ്പെരുന്നാളായിരിക്കും സമ്മാനിക്കുക.










