ഒ ടി ടിയില്‍ ശ്രദ്ധേയമായി സൂരജ് സൂര്യയുടെ പാനിക് ഭവാനി

Web Desk
1 Min Read

കൊച്ചി: നവാഗതനായ സൂരജ് സൂര്യ രചനയും സംവിധാനവും നിര്‍വഹിച്ച പാനിക്ക് ഭവാനി എന്ന ഹൊറര്‍ സിനിമ 4കെപ്ലസ് മൂവീസ്.കോം ഒ ടി ടിയില്‍ പ്രദര്‍ശനം തുടങ്ങി. സ്വന്തം ഒ ടി ടി പ്ലാറ്റ്‌ഫോമിലൂടെ താന്‍ സംവിധാനം ചെയ്ത ചിത്രം റിലീസ് ആക്കുന്ന ആദ്യ സംവിധായകനാണ് സൂരജ് സൂര്യ.

city exchange

ചിത്രത്തില്‍ നായകനായി അഭിനയിച്ച സൂരജ് സൂര്യ സിനിമയിലെ പാട്ടിന്റെ വരികള്‍ എഴുതിയിരിക്കുന്നു. ആ ഗാനം സിനിമ ഇറങ്ങുന്നതിന് മുന്‍പ് തന്നെ ജനങ്ങള്‍ ഏറ്റെടുത്തിരുന്നു. സൂരജ് സൂര്യ, സംവിധായകന്‍ വിനയന്റെ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയിലൂടെ മാരാരുടെ വേഷത്തിലാണ് അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് വെബ് സീരീസുകളും ഷോര്‍ട്ട് ഫിലിമുകളും സംവിധാനം ചെയ്തതിന് ശേഷമാണ് ആദ്യ സിനിമ സംവിധാനം ചെയ്തത്.

കേരളത്തില്‍ ജീവിക്കുന്ന ഒരു പാവപ്പെട്ട തമിഴ് കുടുംബത്തിന്റെ കഥയാണ് പാനിക് ഭവാനി എന്ന ചിത്രം പറയുന്നത്.ഇ തില്‍ തമിഴ്, മലയാളം ഭാഷകള്‍ ഇടകലര്‍ന്ന് സംസാരിക്കുന്നു. ഒരു മലയാള ഗാനത്തിന് പുറമേ തമിഴ് ഗാനവും ഉണ്ട്. അപ്രതീഷിതമായ ട്വിസ്റ്റ് ആണ് സിനിമയില്‍ ഉള്ളത്.

- Advertisement -
Ad image

രാജശ്രീ ക്രിയേഷന്‍സിന്റെ ബാനറില്‍ നിര്‍മിച്ച സിനിമയുടെ ക്യാമറ നൗഷാദ് ചെട്ടിപ്പടിയും എഡിറ്റിങ് അരുണ്‍ കൃഷ്ണയും കളറിംഗ് അര്‍ജുന്‍ അജിത്തും ആര്‍ട്ട് അര്‍ജുന്‍ രാവണയും ബി ജി എം രാകേഷ് കേശവും സൗണ്ട് എഞ്ചിനീയര്‍ ബി ജി എം, ആര്‍ ആര്‍ മിക്‌സ് ഷാജി അരവിന്ദ് സാഗറുമാണ് എം കെ ഷെജിനാണ് പി ആര്‍ ഒ.

Share This Article
Leave a Comment
error: Content is protected !!