

കൊച്ചി- മൂന്നു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ദിലീപിന്റെ ഫാമിലി പാക്ക്ഡ് ഫണ്‍ റൈഡര്‍ ചിത്രം വോയിസ് ഓഫ് സത്യനാഥന്‍ റിലീസാകുന്നു. റാഫിയാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ് ആണ് ഇപ്പോള്‍ നിര്‍മ്മാതാക്കളായ ബാദുഷ എന്‍. എം, ഷിനോയ് മാത്യൂ, രാജന്‍ ചിറയില്‍ എന്നിവര്‍ അറിയിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ നിര്‍മ്മാതാവായ ബാദുഷ തന്റെ സോഷ്യല്‍ മീഡിയയില്‍ കുറിച്ച കുറിപ്പ് ഇപ്രകാരമാണ്: ‘വോയിസ് ഓഫ് സത്യനാഥന്‍ എന്ന സിനിമയുടെ അപ്‌ഡേഷന് വേണ്ടി എല്ലാവരും കുറെ ദിവസങ്ങളായി കാത്തിരിക്കുകയാണെന്ന് അറിയാം. എനിക്ക് ദിവസേന ഒരുപാട് മെസേജുകളും ഒരുപാട് കോളുകളും വരുന്നുണ്ട് ‘എന്തായി വോയിസ് സത്യനാഥന്‍’ എന്നുള്ള ചോദ്യങ്ങളുമായി. വിവരം അറിയിക്കാന്‍ വൈകിയതിനു എല്ലാവരോടും ക്ഷമ ചോദിക്കുന്നു. അപ്‌ഡേഷന്‍ തരാന്‍ വേണ്ടിയാണ് ഇപ്പോള്‍ ഞാന്‍ ഇങ്ങനെ ഒരു പോസ്റ്റ് ഇടുന്നത്. 3 വര്‍ഷങ്ങള്‍ക്ക് ശേഷം വരുന്ന ഒരു ചിത്രം പഴയ തലമുറയെയും പുതിയ തലമുറകളെയും ഒരു പോലെ ആനന്ദിപ്പിക്കാന്‍ കഴിയുന്ന രീതിയിലുള്ള ഒരു ദിലീപ് ചിത്രമായിട്ടാണ് വോയിസ് ഓഫ് സത്യനാഥന്‍ തീയറ്ററുകളിലേക്ക് എത്തുന്നത്.

ഒരുപാട് പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍, സിജി വര്‍ക്കുകള്‍ ഉള്ളതിനാലാണ് കൃത്യമായ ഡേറ്റ് അറിയിക്കാന്‍ സാധിക്കാത്തത്. തീര്‍ച്ചയായിട്ടും അടുത്ത പത്ത് ദിവസത്തിനുള്ളില്‍ വോയിസ് ഓഫ് സത്യനാഥന്‍ ഫസ്റ്റ് കോപ്പി ആകുകയും ശേഷം അതിന്റെ അപ്‌ഡേഷന്‍സ് കൃത്യമായിട്ട് സെന്‍സര്‍, ടീസര്‍, സോംഗ്, ട്രെയ്‌ലര്‍, റിലീസ് ഡേറ്റ് അങ്ങനെയുള്ളവ പ്രേക്ഷകരായ നിങ്ങളെ അറിയിക്കുന്നതാണ്.
പിന്നെ നമ്മള്‍ നല്ല രീതിയില്‍ എല്ലാ തരത്തിലുമുള്ള പ്രമോഷന്‍ ചെയ്തു തന്നെയായിരിക്കും ഈ സിനിമ നിങ്ങളുടെ മുന്നിലോട്ട് എത്തിക്കുന്നത്. എല്ലാ പ്രേക്ഷകരുടെയും പൂര്‍ണ്ണമായ പിന്തുണ ഉണ്ടാകും എന്നുള്ള പ്രതീക്ഷയോടെയാണ് നിര്‍മ്മാതാക്കള്‍ പുതിയ പോസ്റ്റര്‍ പങ്കുവച്ചിരിക്കുന്നത്.
പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈന ടൗണ്‍, തെങ്കാശിപ്പട്ടണം, റിംങ് മാസ്റ്റര്‍ എന്നി ചിത്രങ്ങള്‍ക്കു ശേഷം ദിലീപും റാഫിയും ഒന്നിക്കുന്ന ചിത്രമാണ് ‘വോയിസ് ഓഫ് സത്യനാഥന്‍’. ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാനറില്‍ എന്‍. എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്,രാജന്‍ ചിറയില്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പി ആര്‍ ഒ: പ്രതീഷ് ശേഖര്‍.

