

കൊച്ചി: അര്‍ജുന്‍ സര്‍ജയും നിക്കി ഗില്‍റാണിയും ഒന്നിക്കുന്ന വിരുന്നിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസ് ആയി. ബൈജു സന്തോഷിന്റെ ബാലേട്ടന്‍ എന്ന ശക്തമായ കഥാപാത്രത്തിന്റെ പോസ്റ്റര്‍ ആണ് റിലീസ് ചെയ്തത്.

വരാലിനു ശേഷം കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രം വിരുന്ന് നെയ്യാര്‍ ഫിലിംസിന്റെ ബാനറില്‍ ഗിരീഷ് നെയ്യാര്‍ ആണ് നിര്‍മ്മിക്കുന്നത്. സിനിമ റിലീസിങ്ങിനൊരുങ്ങി.

തമിഴിലും മലയാളത്തിലുമായി തയ്യാറാകുന്ന സിനിമയില്‍ മുകേഷും ഗിരീഷ് നെയ്യാറും അജു വര്‍ഗീസും മുഖ്യ വേഷങ്ങളില്‍ എത്തുന്നു. ബൈജു സന്തോഷ്, ഹരീഷ് പേരടി, ധര്‍മജന്‍ ബോള്‍ഗാട്ടി, സോനാ നായര്‍, മന്‍രാജ്, സുധീര്‍, കൊച്ചുപ്രേമന്‍, ജയകൃഷ്ണന്‍, പൂജപ്പുര രാധാകൃഷ്ണന്‍, വി. കെ ബൈജു, അജയ് വാസുദേവ്, കൊല്ലം ഷാ, ജിബിന്‍ സാബ്, പോള്‍ തടിക്കാരന്‍, എല്‍ദോ, അഡ്വ. ശാസ്തമംഗലം അജിത് കുമാര്‍, രാജ്കുമാര്‍, സനല്‍ കുമാര്‍, അനില്‍ പത്തനംതിട്ട, അരുന്ധതി, ശൈലജ, നാന്‍സി, ജീജാ സുരേന്ദ്രന്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.
ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലര്‍ രൂപത്തില്‍ ആരംഭിക്കുന്ന കഥ വികസിക്കുന്നത് അപ്രതീക്ഷിതമായ പുതിയ കാഴ്ചകളിലേക്കാണ്. ക്ലൈമാക്‌സ് വരെ സസ്‌പെന്‍സ് നിലനിത്തുന്ന സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം ദിനേശ് പള്ളത്ത് ആണ്. രവിചന്ദ്രന്‍, പ്രദീപ് നായര്‍ എന്നിവരാണ് ക്യാമറമാന്മാര്‍. സംഗീതം- രതീഷ് വേഗ, സാനന്ദ് ജോര്‍ജ്, പശ്ചാത്തല സംഗീതം- റോണി റാഫെല്‍, എഡിറ്റര്‍- വി ടി ശ്രീജിത്ത്, ഗാനരചന- റഫീഖ് അഹമ്മദ്, ബി കെ ഹരിനാരായണന്‍, മോഹന്‍ രാജന്‍ (തമിഴ്), പി ആര്‍ ഓ- പി ശിവപ്രസാദ്.

