നേത്ര ചികിത്സ സ്‌ക്രീനിംഗ് ക്യാമ്പ് നടത്തി

Web Desk
1 Min Read

ആലുവ: ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രവും ജില്ലാ നേത്രരോഗ വിഭാഗം സഞ്ചരിക്കുന്ന മൊബൈല്‍ യൂണിറ്റും സംയുക്തമായി ചൂര്‍ണ്ണിക്കര പഞ്ചായത്ത് കുന്നുംപുറം എസ് എന്‍ പുരം ഹെല്‍ത്ത് വെല്‍നെസ് സെന്ററില്‍ വെച്ചു പത്തു വര്‍ഷമായി പ്രമേഹ രോഗികളായ ചൂര്‍ണ്ണിക്കര പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ നടത്തുന്നവര്‍ക്കായി സ്‌പെഷ്യല്‍ നേത്ര ചികിത്സ സ്‌ക്രീനിംഗ് ക്യാമ്പ് നടത്തി.

city exchange

ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ഷെഫീക്ക് അധ്യക്ഷത വഹിച്ചു. മെമ്പര്‍ രാജേഷ് പുത്തനങ്ങാടി, ജില്ലാ നേത്രരോഗ വിഭാഗം കോ ഓഡിനേറ്റര്‍ സുജാത, കുടുംബാരോഗ്യ കേന്ദ്രം ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷെരീഫ് കെ എം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

- Advertisement -
Ad image

ആരോഗ്യ വകുപ്പ് ജില്ലാ നേതൃരോഗ വിഭാഗം ഡോ. ബിജു, ഓഫ്‌തോമെട്രിസ്റ്റ് സിര്‍ഷാന, ഗ്ലിമി എന്നിവര്‍ നേത്രരോഗ ക്യാമ്പിനു നേതൃത്വം നല്‍കി.

Share This Article
Leave a Comment
error: Content is protected !!