

ദോഹ: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവുമായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ ഒ ഐ സി സി- ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി അനുശോചന സമ്മേളനം നടത്തി.

തുമാമയിലെ ഒലിവ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന അനുശോചന സമ്മേളനത്തില്‍ ഖത്തറിലെ പ്രവാസ സമൂഹത്തിലെ നാനാതുറയില്‍പ്പെട്ട നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. ഒ ഐ സി സി- ഇന്‍കാസ് ഖത്തര്‍ ജനറല്‍ സെക്രട്ടറി ശ്രീജിത്ത് നായര്‍ സ്വാഗതം പറഞ്ഞു. സെന്‍ട്രല്‍ കമ്മിറ്റിയുടെ ആക്ടിംഗ് പ്രസിഡണ്ട് നിയാസ് ചെരിപ്പത്ത് അധ്യക്ഷത വഹിച്ചു.

ജനനായകന്റെ ആകസ്മിക വിയോഗത്തില്‍ ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റിയുടെ അഗാധ ദുഃഖവും ആദരാഞ്ജലികളും രേഖപ്പെടുത്തി. കേരളത്തിനും കോണ്‍ഗ്രസിനും നഷ്ടമായത് പകരം വയ്ക്കാനില്ലാത്ത കാരുണ്യവും സ്‌നേഹവും മാത്രം കൈമുതലായ ഒരു നേതാവിനെയാണ്.
തികഞ്ഞ മനുഷ്യ സ്‌നേഹിയും ഉറച്ച ദൈവ വിശ്വാസിയുമായ ഉമ്മന്‍ചാണ്ടിയുടെ കരുത്ത് ജനങ്ങളിലുള്ള വിശ്വാസവും അതിരുകളും വേര്‍തിരിവുമില്ലാത്ത അവരോടുള്ള അചഞ്ചലമായ സ്‌നേഹവും കരുതലുമാണെന്ന് അനുസ്മരണ പ്രസംഗത്തില്‍ നിയാസ് പറഞ്ഞു.
പ്രവാസ സമൂഹത്തിലെ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് നിരവധി നേതാക്കളും ഭാരവാഹികളും അനുശോചന സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിച്ചു.
സലീം നാലകത്ത് (കെ എം സി സി), ഇ എം സുധീര്‍, (സംസ്‌കൃതി, പ്രവാസി വെല്‍ഫയര്‍ ബോര്‍ഡ് ഡയറക്ടര്‍),
കിമി അലക്‌സാണ്ടര്‍, (കെ ബി എഫ്), ജൈനസ്സ് ജോര്‍ജ്ജ് അറക്കല്‍ (ഫ്രണ്ട്‌സ് ഓഫ് തൃശ്ശൂര്‍), മഹ്‌റൂഫ് (ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍), അനില്‍ (കെ സി എ), നൗഷാദ് (ആഗോള വാര്‍ത്ത), ഷാജി (വണ്‍ ഇന്ത്യ അസോസിയേഷന്‍), സിദ്ധീക്ക് സി ടി (ചാലിയാര്‍, ദോഹ), വിനോദ് (കുവാഖ്), ഫൈസല്‍ മൂസ്സ (കൊയിലണ്ടി കൂട്ടം), സാദിക്ക് ചെന്നാടന്‍ (കള്‍ച്ചറല്‍ ഫോറം), കരീം തോവഡിയന്‍ (പി സി എഫ്), തോമസ് (തൃശ്ശൂര്‍ ജില്ലാ സൗഹൃദ വേദി), ജിജി ജോണ്‍ (ഫോട്ടാ) എന്നിവര്‍ ഉമ്മന്‍ ചാണ്ടിയെ അനുസ്മരിച്ചു സംസാരിച്ചു.
സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ അന്‍വര്‍സാദത്ത്, ഷംസുദ്ദീന്‍ ഇസ്മയില്‍, ബിജു മുഹമ്മദ്, മുജീബ്, സിഹാസ് ബാബു, ജോബി, സലീം ഇടശ്ശേരി, യൂത്ത് വിംഗ് പ്രസിഡന്റ് നദീം മനാര്‍, ജനറല്‍ സെക്രട്ടറി റവിന്‍ കുര്യന്‍, ട്രഷറര്‍ പ്രശോഭ് നമ്പ്യാര്‍, ഒ ഐ സി സി ഗ്ലോബല്‍ കമ്മിറ്റി ഭാരവാഹികളായ ജോണ്‍ഗില്‍ബര്‍ട്ട്, നാസര്‍ വടക്കേകാട്, നാസ്സര്‍ കറുകപ്പാടം, ജില്ലാ പ്രസിഡന്റുമാരായ ബാബു കേച്ചേരി, ഷഹീന്‍ മജീദ്, ഹാഷിം അപ്‌സര, ടിജു, ഹരികുമാര്‍, ശ്രീരാജ്, വിപിന്‍ മേപ്പയൂര്‍, ആല്‍ബര്‍ട്ട് തുടങ്ങിയവര്‍ നേതൃത്വം നല്‍കിയ ചടങ്ങില്‍ സെക്രട്ടറി സോണി സെബാസ്റ്റ്യന്‍ നന്ദി രേഖപ്പെടുത്തി.

